• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| സ്വർണവില വീണ്ടും കൂടി; പവന് 40,000ന് തൊട്ടടുത്ത്

Gold price Today| സ്വർണവില വീണ്ടും കൂടി; പവന് 40,000ന് തൊട്ടടുത്ത്

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price in kerala) വീണ്ടും വർധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില വര്‍ധിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്.

    ചൊവ്വാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു. ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും സ്വർണവില വർധിച്ചിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വ്യാഴാഴ്ച്ച സ്വർണവില വർധിച്ചത്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.

    അതേസമയം, ദേശീയതലത്തിൽ സ്വർണവിലയിൽ ചെറിയ കുറവുണ്ടായി. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 18 രൂപ കുറഞ്ഞ് 52,860 രൂപയായി. അതേസമയം വെള്ളിവിലയിൽ ഇന്ന് വർധനവുണ്ടായി. എംസിഎക്സിൽ വെള്ളിയുടെ വില 147 രൂപ കൂടി കിലോയ്ക്ക് 68,937 രൂപയായി.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also Read- Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Rajesh V
    First published: