നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് സ്വർണ വില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today| സംസ്ഥാനത്ത് സ്വർണ വില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  ഒരു ഗ്രാം സ്വർണത്തിന് 4350 രൂപയും പവന് 34,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.

  Gold Price Today

  Gold Price Today

  • Share this:
   കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 4350 രൂപയും പവന് 34,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില. തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ വില ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.

   ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 ഡോളറായി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ ഗോൾ ഫ്യൂച്ചേഴ്സ് വില 24 കാരറ്റ് സ്വർണത്തിന് 46,185 രൂപ നിലവാരത്തിലാണ്.

   Also Read- Sthree Sakthi SS-279, Kerala Lottery Result | സ്ത്രീശക്തി SS-279 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു.

   Also Read- Thiruvonam Bumper | 12കോടി ദുബായ്ക്കാരൻ സെയ്തലവിക്കല്ല; തൃപ്പൂണിത്തുക്കാരൻ ഓട്ടോ ഡ്രൈവർ ജയപാലന് !

   വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് മഞ്ഞ ലോഹത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

   സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

   സെപ്റ്റംബര്‍ 1- 35,440
   സെപ്റ്റംബര്‍ 2- 35,360
   സെപ്റ്റംബര്‍ 3- 35,360
   സെപ്റ്റംബര്‍ 4- 35,600
   സെപ്റ്റംബര്‍ 5- 35,600
   സെപ്റ്റംബര്‍ 6- 35,600
   സെപ്റ്റംബര്‍ 7- 35,520
   സെപ്റ്റംബർ 8- 35,280
   സെപ്റ്റംബർ 9- 35,200
   സെപ്റ്റംബര്‍ 10- 35,280
   സെപ്റ്റംബര്‍ 11- 35,200
   സെപ്റ്റംബര്‍ 12- 35,200
   സെപ്റ്റംബര്‍ 13- 35,200
   സെപ്റ്റംബര്‍ 14- 35,200
   സെപ്റ്റംബര്‍ 15- 35,440
   സെപ്റ്റംബര്‍ 16- 35,200
   സെപ്റ്റംബര്‍ 17- 34,720
   സെപ്റ്റംബർ 18 - 34,720
   സെപ്റ്റംബർ 19 - 34,720
   സെപ്റ്റംബർ 20 - 34,640
   സെപ്റ്റംബർ 21- 34,800

   Also Read- Pooja Bumper Lottery 2021| ഒന്നാം സമ്മാനം അഞ്ച് കോടി രൂപ; പൂജാ ബമ്പർ വിൽപന ആരംഭിച്ചു

   അതേസമയം, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ ശോഭ മങ്ങുന്നതാണ് നമ്മൾ കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിൽ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും 915 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.
   Published by:Rajesh V
   First published: