നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയും പവന് 35,360 രൂപയുമായി.

  Gold Price Today

  Gold Price Today

  • Share this:
   ന്യൂഡൽഹി/ കൊച്ചി: രണ്ടുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയും പവന് 35,360 രൂപയുമായി. ഓഗസ്റ്റ് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 12ന് പവന് 80 രൂപ കൂടിയിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലെ സ്വർണ വില.

   രാജ്യാന്തരതലത്തിലും സ്വർണവിലയിൽ വലിയ മാറ്റമില്ല. ദേശീയതലത്തിലും ഇതാണ് സ്ഥിതി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ പത്ത് ഗ്രാം സ്വർണത്തിന് 14 രൂപ വർധിച്ച് 47,239 രൂപയായി. വെള്ളി കിലോയ്ക്ക് 63,650 രൂപയാണ്. കഴിഞ്ഞ ദിവസം ഇത് 63,457 രൂപയായിരുന്നു. രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ ഔൺസ് വില 1787. 90 ഡോളറാണ്.

   Also Read- LPG Price| 'ഓണസമ്മാനം' ; ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു

   ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റ് മാസത്തിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്. എന്നാൽ വീണ്ടും കരകയറുന്നത് ശുഭസൂചകമാണെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി ഈ മഞ്ഞ ലോഹത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്ന്. ഗ്രാമിന് 5250 രൂപയും. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

   സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

   ഓഗസ്റ്റ് 1- 36,000
   ഓഗസ്റ്റ് 2- 36,000
   ഓഗസ്റ്റ് 3- 35,920
   ഓഗസ്റ്റ് 4- 35,920
   ഓഗസ്റ്റ് 5- 35,840
   ഓഗസ്റ്റ് 6- 35680
   ഓഗസ്റ്റ് 7- 35,080
   ഓഗസ്റ്റ് 8- 35,080
   ഓഗസ്റ്റ് 9- 34,680
   ഓഗസ്റ്റ് 10- 34,680
   ഓഗസ്റ്റ് 11- 34,680
   ഓഗസ്റ്റ് 12- 34,880
   ഓഗസ്റ്റ് 13- 34,960
   ഓഗസ്റ്റ് 14- 35,200
   ഓഗസ്റ്റ് 15- 35,200
   ഓഗസ്റ്റ് 16- 35,200
   ഓഗസ്റ്റ് 17- 35,360

   Also Read- Petrol Diesel Price| തുടർച്ചയായ 31ാം ദിവസവും വിലയിൽ മാറ്റമില്ല; ഇന്ധനവില കുറയ്ക്കുന്നതിന് തടസം യുപിഎ സർക്കാരിന്റെ നടപടികളെന്ന് കേന്ദ്ര ധനമന്ത്രി

   ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് കുറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്. മെയ് മാസത്തിലും വില ഉയർന്നു. ജൂൺ, ജൂലൈ മാസത്തിലും വില വർധന തുടർന്നു.
   Published by:Rajesh V
   First published:
   )}