നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്.

    gold price today

    gold price today

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു മാസത്തിനിടെ 2000 രൂപയാണ് പവന് കുറഞ്ഞത്. ജൂൺ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 4375 രൂപയും പവന് 35,000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ.

      ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,778.18 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47200 രൂപയാണ്. 0.34 ശതമാനമാണ് വർധിച്ചത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ജൂണിൽ മാത്രം 7.5ശതമാനം തകർച്ചയുണ്ടായി. ജൂലൈയിൽ ആദ്യ രണ്ട് ദിവസവും വില ഉയർന്നത് ശുഭസൂചകമായി വിപണി വിദഗ്ധർ കാണുന്നത്. പലിശ ഉയർത്തേണ്ടിവരുമെന്ന യു എസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനവും ഡോളർ ശക്തിപ്രാപിച്ചതുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.

      ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിൽ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ 2000 രൂപ പവന് കുറഞ്ഞു.

      Also Read- Petrol Diesel Price|ഇന്നും പെട്രോൾ വില കുത്തനെ കൂട്ടി; ഇന്നത്തെ വില അറിയാം

      നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കാറുണ്ട്. 2008 മുതൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിക്കാൻ തുടങ്ങിയത്. ഇന്ന് വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തെ ജനം കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറിയിരിക്കുകയാണ്.

      രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ- ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ രാജ്യത്തെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവില്‍ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത കണക്കാക്കി സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും.
      Published by:Rajesh V
      First published:
      )}