HOME » NEWS » Money » GOLD PRICES ROSE BY RS 160 PER SOVEREIGN ON MAY 3

Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

പവന് 35,200 രൂപയും 4400 രൂപയുമാണ് ഇന്നത്തെ നിരക്ക്.

News18 Malayalam | news18-malayalam
Updated: May 3, 2021, 11:14 AM IST
Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം
gold price today
  • Share this:
കൊച്ചി: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്ന് സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് 35,200 രൂപയും 4400 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ചയാണ് സംസ്ഥാനതത് ഏറ്റവും അവസാനമായി സ്വർണവിലയിൽ മാറ്റം വന്നത്. അന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. അതിന് മുൻപ് വ്യാഴാഴ്ച സ്വർണ വില വർധിച്ചിരുന്നു.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ബുധൻ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. കഴിഞ്ഞ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ ഒന്നിനായിരുന്നു. പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു അന്നത്തെ വില.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില ഉയർന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞപ്പോൾ ഏപ്രിലിൽ 2760 രൂപ പവന് വർധിച്ചിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു.

Also Rea- GST Revenue | ഏപ്രില്‍ മാസത്തെ ജി.എസ്.ടി കളക്ഷന്‍ സര്‍വകാല റെക്കോഡില്‍; 1.41 ലക്ഷം കോടി

രാജ്യാന്തര വിപണി വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 2.56 ഉയർന്ന് 1773.8 ലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വില 1780 മറികടന്നിരുന്നു. അതേസമയം രാജ്യത്ത് സ്വർണവിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,970 രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് 50,000 കടന്നിരുന്നു.

കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്നതിനാൽ സ്വർണവില ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോവിഡിനെ തുടർന്ന് 2020ൽ ഇതേസമയം 28 ശതമാനം വർധനയാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലെത്തിയിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക വ്യവസ്ഥ നിശ്ചലമായി നിന്നപ്പോൾ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണം. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണവിലയിൽ 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

Key Words: gold price kerala, gold price today, Gold prices, gold price, gold price on May 3, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: May 3, 2021, 11:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories