HOME » NEWS » Money » GOLD PRICES ROSE BY RS 200 PER SOVEREIGN ON MAY 17 KNOW TODAY S RATES

Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

നാലുദിവസത്തിനിടെ വർധിച്ചത് പവന് 520 രൂപ

News18 Malayalam | news18-malayalam
Updated: May 17, 2021, 10:13 AM IST
Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ശനിയാഴ്ചയും വെള്ളിയാഴ്ചയും സ്വർണ വില വർധിച്ചതിന് ശേഷം ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. നാലുദിവസത്തിനിടെ പവന് 520 രൂപയാണ് വർധിച്ചത്. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. സ്വർണ വില മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് സ്വർണത്തിൽ നിക്ഷേപിക്കാൻ കൂടുതൽ പേർ തയാറാകുന്നുവെന്നതാണ് ഇപ്പോഴത്തെ വില വർധനവ് കാണിക്കുന്നത്. കഴിഞ്ഞ വർഷവും ഇതുപോലെ കോവി‍ഡ് കാലത്ത് സ്വർണവിലയിൽ 28 % വർധന രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ റെക്കോർഡ് നിരക്കിലേക്ക് ഉയരുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും വില വർധനവിന് കാരണമെന്നാണ് വിലയിരുത്തൽ. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് നിക്ഷേപകർ കാണുന്നത്.

ഈ മാസത്തിൽ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ഒന്നാം തീയതിയായിരുന്നു. പവന് 35,040 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില. മെയ് പകുതി പിന്നിടുമ്പോൾ ഇതുവരെ പവന് 1020 രൂപയാണ് വർധിച്ചത്. ഏപ്രിലിൽ പവന് 1720 രൂപ കൂടിയിരുന്നു. അതേസമയം, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞിരുന്നു. ഏപ്രിലിലിലെ ഏറ്റവും ഉയർന്ന സ്വര്‍ണ വില പവന്36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ വില 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്.

രണ്ട് ദിവസങ്ങളായി രാജ്യാന്തര വിപണിയിലും സ്വർണ വില കുതിക്കുകയാണ്. കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 47,677 രൂപയാണ് എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) കുറിച്ചത്. എന്നാൽ ഇന്ന് ഇത് 47,982 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് 18520 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ 9.31 ഡോളറാണ് വർധിച്ചത്. ഇതിനിടെ, പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം ഇതിനോടകം വാങ്ങിയെന്നാണ് വിവരം. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് കൂടുതൽ പേർ ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഡോളര്‍ നേരിടുന്ന ക്ഷീണമാണ് സ്വർണത്തിന്റെ വില ഉയരാൻ പ്രധാന കാരണം. ഒരുമാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയർന്നു നിൽക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഡോളറിന്റെ മൂല്യം ഇടിയുകയാണെങ്കിൽ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1860 മുതല്‍ 1900 വരെ ഉയരുമെന്നാണ് വിദഗ്ധർ കണക്കുക്കൂട്ടുന്നത്. എംസിഎക്‌സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ വില വർധിച്ചേക്കാം.

Key Words: gold price kerala, gold price today, Gold prices, gold price, gold price on may 17, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: May 17, 2021, 10:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories