നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർധിച്ചു; പുതിയ നിരക്കുകൾ അറിയാം

    Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർധിച്ചു; പുതിയ നിരക്കുകൾ അറിയാം

    ഒരു ഗ്രാം സ്വർണത്തിന് 4450 രൂപയും പവന് 35,600 രൂപയുമായി

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസം ആദ്യമായാണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4450 രൂപയും പവന് 35,600 രൂപയുമായി. വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച പവന് 80 കുറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വില കുറഞ്ഞപ്പോൾ ബുധനാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

      ഓഗസ്റ്റ് മുപ്പതിന് 35,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഓഗസ്റ്റിലെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു.

      Also Read- India Forex Reserves| റെക്കോർഡിട്ട് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം; സ്വർണ ശേഖരത്തിലും വളർച്ച

      ജൂലൈയിൽ മുന്നേറ്റം തുടർന്നശേഷം ഓഗസ്റ്റിൽ ആദ്യം വില തുടർച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാൽ, നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞതാകട്ടെ 915 രൂപയും.

      സെപ്റ്റംബർ മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) :

      സെപ്റ്റംബർ 1- 35,440
      സെപ്റ്റംബർ 2- 35,360
      സെപ്റ്റംബർ 3- 35,360
      സെപ്റ്റംബർ 4- 35,600

      ഓഗസ്റ്റ് മാസത്തെ സ്വർണവില (പവന്) :

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35,680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080
      ഓഗസ്റ്റ് 9- 34,680
      ഓഗസ്റ്റ് 10- 34,680
      ഓഗസ്റ്റ് 11- 34,680
      ഓഗസ്റ്റ് 12- 34,880
      ഓഗസ്റ്റ് 13- 34,960
      ഓഗസ്റ്റ് 14- 35,200
      ഓഗസ്റ്റ് 15- 35,200
      ഓഗസ്റ്റ് 16- 35,200
      ഓഗസ്റ്റ് 17- 35,360
      ഓഗസ്റ്റ് 18- 35,440
      ഓഗസ്റ്റ് 19- 35,280
      ഓഗസ്റ്റ് 20- 35,400
      ഓഗസ്റ്റ് 21- 35,320
      ഓഗസ്റ്റ് 22- 35,320
      ഓഗസ്റ്റ് 23- 35,400
      ഓഗസ്റ്റ് 24- 35,560
      ഓഗസ്റ്റ് 25- 35,480
      ഓഗസ്റ്റ് 26- 35,360
      ഓഗസ്റ്റ് 27- 35,520
      ഓഗസ്റ്റ് 28- 35,640
      ഓഗസ്റ്റ് 29- 35,640
      ഓഗസ്റ്റ് 30- 35,560
      ഓഗസ്റ്റ് 31- 35,440

      Also Read- Mukesh Ambani International Climate Summit 2021| ഹരിതോർജത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് മുകേഷ് അംബാനി; ജിഗാ കോംപ്ലക്സ് വേഗത്തിലെന്ന് റിലയൻസ് ചെയർമാൻ

      രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയ് വില ഔണ്‍സിന് 1827.46 ഡോളറായി ഉയർന്നു. 0.99 ശതമാനത്തിന്റെ വർധനവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ദേശീയതലത്തിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 47,200 രൂപയാണ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 80 രൂപയുടെ കുറവാണുണ്ടായത്. വെള്ളിവില കിലോയ്ക്ക് 63,600 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിൽപന വിലയിൽ നിന്ന് വെള്ളിക്ക് കിലോയ്ക്ക് 100 രൂപ വർധിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവുംവലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. എക്സൈസ് നികുതി, സംസ്ഥാന നികുതികൾ, പണിക്കൂലി എന്നിവ അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണവിലയിൽ വ്യത്യാസമുണ്ടാകും.
      Published by:Rajesh V
      First published:
      )}