നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വർണ വില വർധിച്ചു

  Gold Price Today| ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വർണ വില വർധിച്ചു

  ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില

  gold price today

  gold price today

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു.

   സ്വർണ വില ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവിലയിൽ വർധനവുണ്ടായി. എന്നാൽ ജൂണില്‍ സ്വർണവില ചാഞ്ചാട്ടത്തിലാണ്.

   ദേശീയതലത്തിലും സ്വർണത്തിന് വില വർധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് ഇന്ന് 49020 രൂപയാണ്. 343 രൂപയാണ് ഇന്ന് വർധിച്ചത്. രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില വർധിച്ചു. ഔൺസിന് 1,891.24 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 1900 പിന്നിട്ടിരുന്നു. പിന്നീട് കുറഞ്ഞശേഷം വീണ്ടും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

   ചെന്നൈ - ₹ 45,840
   മുംബൈ - ₹ 47,950
   ന്യൂഡൽഹി-  ₹ 46,690
   കൊൽക്കത്ത-  ₹ 47,740
   ബെംഗളൂരു-  ₹ 45,490
   ഹൈദരാബാദ്-  ₹ 45,490
   പൂനെ-   47,950
   ബറോഡ-  ₹ 47,790
   അഹമ്മദാബാദ് - ₹ 47,790
   ജയ്പുര്‍-  ₹ 46,690
   ലഖ്‌നൗ-  ₹ 46,690
   കോയമ്പത്തൂര്‍-  ₹ 45,840
   മധുര- ₹ 45,840
   വിജയവാഡ-  ₹ 45,490
   പാട്‌ന-  ₹ 47,950
   നാഗ്പൂര്‍- ₹ 47,950
   ചണ്ഡിഗഡ്-  ₹ 46,690
   സൂറത്ത്-  ₹ 47,790
   ഭുവനേശ്വര്‍-  ₹ 45,490
   മംഗളൂരു- ₹ 45,490
   വിശാഖപട്ടണം-  ₹ 45,490
   നാസിക് - ₹ 47,950‍
   മൈസൂര്‍ - ₹ 45,490

   കോവിഡ് വ്യാപനം തുടരുമ്പോൾ സ്വര്‍ണത്തിന്റെ മൂല്യം ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എം‌സി‌എക്സിൽ കഴിഞ്ഞ ആഗസ്റ്റിൽ 10 ഗ്രാമിന് 56,200 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ മൂല്യം ഉയരുമ്പോൾ സ്വര്‍ണ പണയ കമ്പനികൾക്കും സ്വര്‍ണത്തിൽ നിക്ഷേപം നടത്തുന്നവര്‍ക്കുമെല്ലാം നേട്ടമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. പ്രമുഖ സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിന്ന് മികച്ച നേട്ടം കൈവരിക്കാൻ ആയേക്കും. ഒപ്പം കൈവശമുള്ള സ്വര്‍ണം കൊണ്ടോ ഡിജറ്റൽ നിക്ഷേപങ്ങളിലൂടെയോ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാം.

   Also Read- Petrol Diesel Price| പെട്രോൾ, ഡീസൽ വില ഉയർന്നനിരക്കിൽ തുടരുന്നു; ഇന്ന് വിലയില്‍ മാറ്റമില്ല

   വീട്ടിലിരിക്കുന്ന സ്വര്‍ണത്തിൽ നിന്ന് സുരക്ഷിതമായി വരുമാനം നേടാൻ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം. കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം, കോയിനുകളോ, ബാറോ, ആഭരണങ്ങളോ ഒക്കെ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാം. ഇത് ലോക്കറിൽ സൂക്ഷിക്കണമെങ്കിൽ ബാങ്കുകൾക്ക് പണം അങ്ങോട്ട് നൽകണമെങ്കിൽ ഇവിടെ ഇങ്ങോട്ട് പണം ലഭിക്കും. സ്വര്‍ണ വിലയ്ക്കും മൂല്യത്തിനും അനുസരിച്ച് പലിശ ലഭിക്കും. വീട്ടിൽ വെറുതെ ഇരിക്കുന്ന സ്വര്‍ണം കൊണ്ട് ഇങ്ങനെ നേട്ടമുണ്ടാക്കാം.

   ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുന്ന സമയത്ത് സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാറുണ്ട്. വിവിധ യൂണിറ്റുകളായി നിക്ഷേപകര്‍ക്ക് ഗോൾഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആകും. ഒരു ഗ്രാമാണ് ബോണ്ടുകളില്‍ നടത്തേണ്ട ഏറ്റവും കുറഞ്ഞ നിക്ഷേപം. നിശ്ചിത കാലാവധിയിൽ ആയിരിക്കും ബോണ്ടുകൾ. സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ച് ഇവയിൽ നിന്ന് നേട്ടം ലഭിക്കും. സ്വര്‍ണത്തിൽ നിക്ഷേപിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവുമധികം നേട്ടം തരുന്ന മറ്റൊരു ഓപ്ഷനാണ് ഗോൾഡ് ഇടിഎഫുകൾ. ഏതൊരു കമ്പനിയുടെയും ഓഹരി പോലെ തന്നെ ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുഖേന ട്രേഡ് ചെയ്യാനാകും. താരമ്യേന നേട്ടവും കൂടുതലാണ്.

   Key Words: gold price kerala, gold price today, Gold prices, gold price, gold price on June5, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
   Published by:Rajesh V
   First published:
   )}