HOME » NEWS » Money » GOLD PRICES ROSE BY RS 80 PER SOVEREIGN ON JULY 6

Gold Price Today| സ്വർണവില ഇന്നും കൂടി; ജൂലൈ മാസത്തിൽ വില മുകളിലോട്ട് തന്നെ

ദേശീയതലത്തിലും ഇന്ന് സ്വർണവില ഉയർന്നു

News18 Malayalam | news18-malayalam
Updated: July 6, 2021, 10:28 AM IST
Gold Price Today| സ്വർണവില ഇന്നും കൂടി; ജൂലൈ മാസത്തിൽ വില മുകളിലോട്ട് തന്നെ
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർമത്തിന് 4440 രൂപയും പവന് 35,520 രൂപയുമായി. ശനിയാഴ്ചയാണ് ഇതിന് മുൻപ് വില വർധിച്ചത്. അന്നും ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്.

ദേശീയതലത്തിലും ഇന്ന് സ്വർണവില ഉയർന്നു. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.34 ശതമാനം ഉയർന്ന് 47,459 രൂപയായി. വെള്ളിക്ക് 0.37 ശതമാനം ഉയർന്ന് കിലോഗ്രാമിന് 70,298 രൂപയായി. രാജ്യാന്തര വിപണിയിൽ ഏകദേശം മൂന്നാഴ്ചയ്ക്കുള്ളിൽ സ്വർണ വില പുതിയ ഉയരത്തിലെത്തി. സ്‌പോട്ട് സ്വർണം ഔൺസിന് 0.4 ശതമാനം ഉയർന്ന് 1,798.46 ഡോളറിലെത്തി. ജൂൺ 17 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

Also Read- Petrol price | കുതിച്ചു ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ പെട്രോൾ വില

ജൂണ്‍മാസത്തിൽ 2000 രൂപയാണ് പവന് കുറഞ്ഞത്. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരി മാസത്തിൽ പവന് 2640 രൂപയും മാർച്ച് മാസത്തിൽ 1560 രൂപയും കുറഞ്ഞു. ഏപ്രിലില്‍ പവന് 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ 2000 രൂപ പവന് കുറഞ്ഞു. എന്നാൽ ജൂലൈ മാസത്തിൽ മെല്ലെയാണെങ്കിൽ സ്വർണവില മുകളിലേക്ക് കുതിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ ₹ 44,900, മുംബൈ ₹ 46,440, ന്യൂഡൽഹി ₹ 46,510, കൊൽക്കത്ത ₹ 46,920, ബാംഗ്ലൂർ ₹ 44,400, ഹൈദരാബാദ് ₹ 44,400, പൂനെ ₹ 46,440, ബറോഡ ₹ 46,810, അഹമ്മദാബാദ് ₹ 46,810, ജയ്പുര്‍ ₹ 46,510, ലഖ്‌നൗ ₹ 46,510, കോയമ്പത്തൂര്‍ ₹ 44,900, മധുര ₹ 44,900, വിജയവാഡ ₹ 44,400, പാട്‌ന ₹ 46,440, നാഗ്പൂര്‍ ₹ 46,440, ചണ്ഗഡ് ₹ 46,510, സൂറത്ത് ₹ 46,810, ഭുവനേശ്വര്‍ ₹ 44,400, മാംഗ്ലൂര്‍ ₹ 44,400, വിശാഖപട്ടണം ₹ 44,400, നാസിക് ₹ 46,440, മൈസൂര്‍ ₹ 44,400

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിച്ചു തുടങ്ങിയത്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തെ നിക്ഷേപകർ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമാണ് ഇന്ന്.

ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ- ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില ഇപ്പോൾ നിശ്ചയിക്കുന്നത്.
Published by: Rajesh V
First published: July 6, 2021, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories