• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4670 രൂപയും പവന് 37,360 രൂപയുമായി

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) തുടർച്ചയായ രണ്ടാം ദിനവും വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4670 രൂപയും പവന് 37,360 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണവില. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയും.

    നാല് ദിവസത്തിനു ശേഷം ചൊവ്വാഴ്ച സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ചൊവ്വാഴ്ച്ച വർധിച്ചത്. ബുധനാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് സ്വർണവില പവന് 37,000 ൽ താഴെ എത്തുന്നത്.

    24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,680 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,420 രൂപയുമാണ് ഇന്ന് ഇന്ത്യയിലെ സ്വർണ വില. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,280 രൂപയായിരുന്നപ്പോൾ 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,060 രൂപയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടു. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,510 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,300 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും ഇതേ നിരക്കിലാണ് ഇന്ന് സ്വർണവില.

    മെയ് മാസത്തെ സ്വർണവില, പവന്:

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400
    മെയ് 12: 37,760
    മെയ് 13: 37,160
    ‌മെയ് 14: 37,000
    ‌മെയ് 15: 37,000
    ‌മെയ് 16: 37,000
    മെയ് 17: 37,240
    മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 19: 37,040
    മെയ് 20: 37,360

    Also Read- RBI | എടിഎമ്മില്‍ നിന്ന് കാര്‍ഡില്ലാതെ പണം നല്‍കാം; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: