• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ച; ഇന്നത്തെ നിരക്കുകൾ

Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ച; ഇന്നത്തെ നിരക്കുകൾ

ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4650 രൂപയും പവന് 37,200 രൂപയുമായി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4650 രൂപയും പവന് 37,200 രൂപയുമായി. ഇന്നലെ സ്വർണവില പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായി.

    Also Read- Karunya Plus KN 438 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബർ ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണവിലയിൽ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്.

    സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)

    സെപ്റ്റംബർ 1- 37, 200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 3- 37,320 രൂപ
    സെപ്റ്റംബർ 4- 37,320 രൂപ
    സെപ്റ്റംബർ 5- 37,400 രൂപ
    സെപ്റ്റംബർ 6- 37,520 രൂപ
    സെപ്റ്റംബർ 7- 37,120 രൂപ
    സെപ്റ്റംബർ 8- 37,320 രൂപ
    സെപ്റ്റംബർ 9- 37,400 രൂപ
    സെപ്റ്റംബർ 10- 37,400 രൂപ
    സെപ്റ്റംബർ 11- 37,400 രൂപ
    സെപ്റ്റംബർ 12- 37,400 രൂപ
    സെപ്റ്റംബർ 13- 37,400 രൂപ
    സെപ്റ്റംബർ 14- 37,120 രൂപ
    സെപ്റ്റംബർ 15- 36,960 രൂപ
    സെപ്റ്റംബർ 16- 36,640 രൂപ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 17- 36,760 രൂപ
    സെപ്റ്റംബർ 18- 36760 രൂപ
    സെപ്റ്റംബർ 19- 36,680 രൂപ
    സെപ്റ്റംബർ 20- 36,760 രൂപ
    സെപ്റ്റംബർ 21- 36,640 രൂപ
    സെപ്റ്റംബർ 22- 36,800 രൂപ
    സെപ്റ്റംബർ 23- 37,200 രൂപ

    Also Read- രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിൽ; ഡോളറിനെതിരായ വിനിമയനിരക്ക് 80.47ൽ എത്തി

    തലമുറകളായി സ്വർണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകർഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനാൽ നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വർണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിന്റെ അല്ലെങ്കിൽ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയിൽ സ്വർണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.
    Published by:Rajesh V
    First published: