നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില മുകളിലേക്ക്; തുടർച്ചയായ മൂന്നാംദിവസവും വില വർധിച്ചു

    Gold Price Today| സ്വർണവില മുകളിലേക്ക്; തുടർച്ചയായ മൂന്നാംദിവസവും വില വർധിച്ചു

    ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി.

    Gold Price Today

    Gold Price Today

    • Share this:
      ന്യൂഡൽഹി/ കൊച്ചി: സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയാണ് വർധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വർണ വ്യാപാരം നടന്നത്. തിങ്കളാഴ്ച സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

      ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.

      Also Read- Petrol Diesel Price| വിലവിർധനവില്ലാതെ 28 ദിവസം; പെട്രോൾ, ഡീസൽ വിലയില്‍ ഇന്നും മാറ്റമില്ല

      അതേസമയം, ദേശീയതലത്തിലും സ്വർണ വിലയിൽ വർധനവുണ്ടായി. കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 46,930 രൂപയായി. 567 രൂപയാണ് വർധന. രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,779.34 ഡോളറാണ്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 1.46 ശതമാനം വർധനയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

      സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080
      ഓഗസ്റ്റ് 9- 34,680
      ഓഗസ്റ്റ് 10- 34,680
      ഓഗസ്റ്റ് 11- 34,680
      ഓഗസ്റ്റ് 12- 34,880
      ഓഗസ്റ്റ് 13- 34,960
      ഓഗസ്റ്റ് 14- 35,200

      ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ചിൽ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് വർധിച്ചത്. രാജ്യാന്തര വില, രൂപ- ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

      2020ൽ കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്.
      Published by:Rajesh V
      First published:
      )}