തിരുവനന്തപുരം: സംസ്ഥാനത്ത് ശിവരാത്രി ദിനത്തിൽ സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5220 രൂപയും പവന് 41,760 രൂപയുമായി. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് സ്വര്‍ണവില 41,440 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില.
കഴിഞ്ഞ നാല് ദിവസമായി സ്വർണവില കുറയുകയായിരുന്നു. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 42,880 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇന്നത്തെ വില മാറ്റിവെച്ചാൽ കഴിഞ്ഞ 15 ദിവസത്തിനിടെ സ്വർണവിലയിൽ പവന് 1440 രൂപയുടെ കുറവാണ് ഉണ്ടായത്.
Also Read- കർണാടകത്തിൽ ബൊമ്മെയുടെ ബജറ്റ്; തിരഞ്ഞെടുപ്പിന്റെ മിശ്രണം; ഹിന്ദുത്വത്തിന്റെ പാക്കിങ്
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 18: 41,760
Also Read- യൂട്യൂബിന്റെ തലപ്പത്തും ഇന്ത്യൻ വംശജൻ; ആരാണീ നീൽ മോഹൻ?
ഉൽപ്പാദനച്ചെലവ്, തൊഴിലാളികൾക്കുള്ള കൂലി, എക്സൈസ് നികുതികൾ, സംസ്ഥാന നികുതികൾ, പൂർത്തിയായ ആഭരണങ്ങളുടെ അധിക ജിഎസ്ടി എന്നിവ ഉൾപ്പെടുന്നതാണ് സ്വർണാഭരണങ്ങളുടെ വില ഓരോ സംസ്ഥാനത്തും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് നിർണയിക്കുന്ന ഘടകങ്ങൾ. സ്വർണത്തിന്റെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ആഗോളതലത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ ചരക്ക് എന്ന നിലയിൽ, സ്വർണത്തിന് രാജ്യത്ത് ഉയർന്ന നികുതി നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.