• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | കയറ്റങ്ങൾക്കൊടുവിൽ ഒരിറക്കം; അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവില കുറഞ്ഞു

Gold price | കയറ്റങ്ങൾക്കൊടുവിൽ ഒരിറക്കം; അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവില കുറഞ്ഞു

കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അഞ്ച് ദിവസങ്ങൾക്കു ശേഷം കേരളത്തിൽ സ്വർണ്ണവില (gold price in Kerala) കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 38,560 രൂപയാണ് വില. അതേസമയം, ദേശീയ തലത്തിൽ സ്വർണ്ണവില ഉയർന്നു തന്നെയാണ്.

    ഇന്നലത്തെ വിൽപ്പന വിലയായ 53,890 രൂപയിൽ നിന്ന് 440 രൂപ ഉയർന്നതിനെ തുടർന്ന് മാർച്ച് 10 ന് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്ത്യയിലെ വ്യാപാര വില ഇന്ന് 54,330 രൂപയിലാണ്. ഇന്നലത്തെ വിപണന വിലയായ 70,000 രൂപയിൽ നിന്ന് 1,200 രൂപ ഉയർന്നതിനെ തുടർന്ന് ഒരു കിലോ വെള്ളി 71,200 രൂപയിലാണ് വിൽക്കുന്നത്.

    എക്സൈസ് ഡ്യൂട്ടി, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം വിലയേറിയ മഞ്ഞ ലോഹത്തിന്റെ വില സ്ഥിരമായി ചാഞ്ചാടുന്നു. ചില പ്രധാന ഇന്ത്യൻ നഗരങ്ങളിലെ നിലവിലെ സ്വർണ്ണ വില ചുവടെ:

    ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 49,800 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പറയുന്നു. ചെന്നൈയിൽ ആവശ്യക്കാർ ഏറെയുള്ള മഞ്ഞലോഹത്തിന് 10 ഗ്രാമിന് 50,200 രൂപയാണ് വില.

    ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാം വില 54,330 രൂപയാണ്. 24 കാരറ്റ് പ്യൂരിറ്റിയുടെ അതേഅളവ് സ്വർണ്ണത്തിന് ചെന്നൈയിൽ 54,770 രൂപയാണ് നിരക്ക്.

    ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 49,800 രൂപയ്ക്കാണ് വിൽപ്പന. അതുപോലെ, മംഗലാപുരം, വിശാഖപട്ടണം, മൈസൂർ തുടങ്ങിയ നഗരങ്ങളിൽ 22 കാരറ്റ് സംശുദ്ധിയുടെ 10 ഗ്രാമിന് 49,800 രൂപയാണ് വില. എന്നിരുന്നാലും, മേൽപ്പറഞ്ഞ എല്ലാ പ്രദേശങ്ങളിലും 10 ഗ്രാം 24 കാരറ്റ് പ്യൂരിറ്റി സ്വർണ്ണം 54,330 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

    പൂനെ, വഡോദര, ജയ്പൂർ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 49,830, 49,850, 49,950 രൂപ എന്നിങ്ങനെയാണ് വില. അതേസമയം, 24 കാരറ്റ് പ്യൂരിറ്റിയുടെ അതേ അളവ് പൂനെയിൽ 54,369 രൂപയും വഡോദരയിൽ 54,380 രൂപയും ജയ്പൂരിൽ 54,480 രൂപ നിരക്കിലുമാണ് വിൽപ്പന.

    ചണ്ഡീഗഡ്, നാഗ്പൂർ, പട്‌ന എന്നിവിടങ്ങളിലേക്ക് നോക്കുമ്പോൾ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 49,950 രൂപ, 49,850 രൂപ, 49,830 രൂപ എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 24 കാരറ്റ് പ്യൂരിറ്റിയുടെ 10 ഗ്രാം ചണ്ഡീഗഢിൽ 54,480 രൂപയ്ക്കും നാഗ്പൂരിൽ 54,380 രൂപയ്ക്കും പട്നയിൽ 54,360 രൂപയ്ക്കും വിൽക്കുന്നു.

    ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില ദിവസാടിസ്ഥാനത്തിൽ:

    മാർച്ച് 1: Rs. 37,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    മാർച്ച് 2: 38160

    മാർച്ച് 3: 37840

    മാർച്ച് 4: 38160

    മാർച്ച് 5: 38720

    മാർച്ച് 6: 38720

    മാർച്ച് 7: 39520

    മാർച്ച് 8: 39520

    മാർച്ച് 9: (രാവിലെ) Rs. 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)(ഉച്ചയ്ക്ക്) 39840

    മാർച്ച് 10:  38,560

    Summary: Gold price in Kerala slumped on March 10 2022 after remaining on a constant rise for five days in a row. There was a point when one sovereign was priced above Rs 40K 
    Published by:user_57
    First published: