നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണ വില ഇന്നും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today | സ്വർണ വില ഇന്നും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

  ഏപ്രിൽ ഒമ്പതിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്ന് 34800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില.

  gold price

  gold price

  • Share this:
   മുംബൈ: രാജ്യത്ത് സ്വർണ വില ഇന്നും കൂടി. ഒരു ഗ്രാം സ്വർണത്തിന് 14 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 112 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4570 രൂപയും ഒരു പവൻ സ്വർണത്തിന് 36560 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 8 രൂപയാണ് കൂടിയത്. 36,448 രൂപയായിരുന്നു ഇന്നലെ 8 ഗ്രാം സ്വർണത്തിന്റെ വില. 22 ക്യാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 35,760 രൂപയാണ്. പത്ത് ഗ്രാമിന് 44, 700 രൂപയുമാണ്.

   അതേസമയം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസത്തെ വിലയായ 34720യിൽ ആണ് ഇന്നും വ്യാപാരം തുടരുന്നത്. ഏപ്രിൽ ഒമ്പതിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്ന് 34800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

   വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

   ദുഷ്കരമായ സമയങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള നിക്ഷേപങ്ങളിൽ ഒന്നാണ് സ്വർണം, വിലയേറിയ ഈ ലോഹത്തിലേക്കുള്ള നിക്ഷേപം ലോകമെമ്പാടും വർഷം തോറും വളർന്നു. 2001 മുതൽ, സ്വർണത്തിന്‍റെ മൂല്യത്തിൽ പ്രതിവർഷം 15% വളർച്ചയുണ്ടായി. 2008-2009 കാലഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധി വിപണികളെ പിടിച്ചുകുലുക്കിയതിനാൽ, സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്‍റെ സവിശേഷ സ്വത്ത് ഫലപ്രദമായ റിസ്ക് മാനേജ്മെൻറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

   Also Read- എന്താണ് UPI? ഇതുവഴി പണമിടപാടുകൾ നടക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

   ഉത്സവങ്ങളിലും ആഘോഷങ്ങളിലും സ്ത്രീകൾ അലങ്കാര ആഭരണമായി സ്വർണ്ണം ഉപയോഗിച്ചിരുന്ന ദിവസങ്ങൾ കഴിഞ്ഞു. സാമ്പത്തിക വളർച്ചയുടെ മാറിക്കൊണ്ടിരിക്കുന്ന വേഗത ദീർഘകാല വരുമാനത്തിന്റെ ഉറവിടമായി പ്രവർത്തിക്കുന്ന സ്വർണത്തിൽ നിക്ഷേപിക്കാൻ സ്ഥാപന നിക്ഷേപകരെ പോലും പ്രേരിപ്പിച്ചു. സ്റ്റോക്ക് മാര്ക്കറ്റുകളിലെ ചാഞ്ചാട്ടത്തിനിടയിലുണ്ടായ നഷ്ടം നിരാകരിക്കുന്ന ഒരു ഡൈവേര്സിഫയറായും ഇത് പ്രവർത്തിക്കുന്നു.

   തിളക്കമേറിയ സ്വർണം ഇക്കാലത്ത് ഒരു ലിക്വിഡ് ആസ്തിയായി മാറിയിരിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സ്വർണം ഏറെ ഉപയോഗപ്രദമാണ്. മഞ്ഞ ലോഹം പണപ്പെരുപ്പത്തിനും കറൻസി അപചയത്തിനും എതിരെ ഒരു പ്രതിരോധ കവചമായി പ്രവർത്തിക്കുന്നു. ഇതുകൂടാതെ, ഓഹരി വിപണിയിൽ ഇക്വിറ്റികളും കടവും വീഴുമ്പോൾ സ്വർണം മുന്നേറുന്ന കാഴ്ചയാണുള്ളത്.

   സ്വർണത്തോട് ഒരു ആഭരണമെന്ന നിലയിലും നിക്ഷേപം എന്ന നിലയിലും വൈകാരികമായ അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ സ്വർണ ഉപഭോഗത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. സ്വർണത്തിന്റെ മൂല്യം കാലങ്ങളായി അസാധാരണമായി വളർന്നു, അതിനാൽ ഒരു ആസ്തിയായി നിക്ഷേപിക്കാനുള്ള ഏറ്റവും സുരക്ഷിതമായ പന്തയമായി സ്വർണത്തെ കാണാം
   Published by:Anuraj GR
   First published:
   )}