• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| രണ്ടാംദിനവും സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price Today| രണ്ടാംദിനവും സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായി

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 4685 രൂപയും പവന് 37,480 രൂപയുമായിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു. ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.

    Also Read- Reliance Jio | റിലയൻസ് ജിയോ തലപ്പത്ത് ആകാശ് അംബാനി: മുകേഷ് അംബാനി രാജിവെച്ചു

    അതേസമയം ദേശീയതലത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 47,650 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍, 24 കാരറ്റ് സ്വർണത്തിന്റെ വില 230 രൂപ കൂടി. ദേശീയ തലസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില 10 ഗ്രാമിന് 52 ​​രൂപ ഉയർന്ന് 50,770 രൂപയിലെത്തി. അതേസമയം വെള്ളി വില കിലോയ്ക്ക് 60,188 രൂപയിൽ നിന്ന് 60 രൂപ കുറഞ്ഞ് 60,128 രൂപയായി.
    രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.1% ഉയർന്ന് ഔൺസിന് 1,821.57 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 1,823.10 ഡോളറിലെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില (10 ഗ്രാമിന്) - ചെന്നൈ: 47,700 രൂപ, മുംബൈ: 47,650 രൂപ, ഡൽഹി: 47,650 രൂപ, കൊൽക്കത്ത: 47,650 രൂപ, ബെംഗളൂരു: 47,650 രൂപ, ഹൈദരാബാദ്: 47,650 രൂപ, അഹമ്മദാബാദ്: 47,680 രൂപ, ജയ്പൂർ : 47,800 രൂപ, ലഖ്‌നൗ: 47,800 രൂപ, പട്‌ന: 47,680 രൂപ, ചണ്ഡീഗഡ്: 47,800 രൂപ, ഭുവനേശ്വർ : 47,650 രൂപ,

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:

    ജൂൺ 1 - 38,000 രൂപ
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    ജൂൺ 18- 38,120 രൂപ
    ജൂൺ 19- 38,120 രൂപ
    ജൂൺ 20- 38,200 രൂപ
    ജൂൺ 21- 38,120 രൂപ
    ജൂൺ 22- 37,960 രൂപ
    ജൂൺ 23- 38120 രൂപ
    ജൂൺ 24- 37,960 രൂപ
    ജൂൺ 25- 38,040 രൂപ
    ജൂൺ 26- 38,040 രൂപ
    ജൂൺ 27- 38,120 രൂപ
    ജൂൺ 28 (രാവിലെ)- 38,120 രൂപ
    ജൂൺ 28 (ഉച്ചയ്ക്ക്)- 37,480 രൂപ
    ജൂൺ 29- 37,400 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    Published by:Rajesh V
    First published: