നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| നാലുദിവസത്തിന് ശേഷം മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| നാലുദിവസത്തിന് ശേഷം മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

    ഇന്ന് ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമാണ്.

    Gold Price Today

    Gold Price Today

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: നാലുദിവസത്തിന് ശേഷം മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമാണ്. തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം ഇന്നലെ സ്വർണവിലയിൽ പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും.

      Also Read- സാമ്പത്തിക പ്രതിസന്ധി: സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണത്തിന് ശമ്പള അഡ്വാൻസ് ഇല്ല

      ജൂലൈ 20, 16 തീയതികളിലും സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. സ്വർണവില പവന് 36200 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഒന്നാം തീയതിയാണ് ജൂലൈയിൽ സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.

      Also Read- നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

      സംസ്ഥാനത്ത് ജൂലൈ മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

      ജുലൈ 1 - 35,200
      ജുലൈ 2 - 35360
      ജുലൈ 3- 35,440
      ജുലൈ 4- 35,440
      ജുലൈ 5- 35,440
      ജുലൈ 6- 35,520
      ജുലൈ 7- 35,720
      ജുലൈ 8- 35,720
      ജുലൈ 9- 35,800
      ജുലൈ 10- 35,800
      ജുലൈ 11- 35,800
      ജൂലൈ 12- 35720
      ജൂലൈ 13- 35840
      ജൂലൈ 14- 35920
      ജൂലൈ 15- 36120
      ജൂലൈ 16- 36200
      ജൂലൈ 17- 36000
      ജൂലൈ 18- 36000
      ജുലൈ 19- 36000
      ജുലൈ 20- 36200
      ജൂലൈ 21- 35,920
      ജൂലൈ 22- 35,640
      ജുലൈ 23- 35,760
      ജുലൈ 24- 35,760
      ജുലൈ 25- 35,760
      ജുലൈ 26-35,840
      ജുലൈ 27- 35,680
      ജൂലൈ 28- 35,840
      ജൂലൈ 29- 35,920
      ജൂലൈ 30- 36200
      ജൂലൈ 31- 36,000

      രാജ്യാന്തര വിപണി വില, രൂപ- ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനം കാണുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 % വളർച്ചയാണ് രേഖപ്പെടുത്തിയത്.

      Also Read- ഓഗസ്റ്റ് ഒന്ന് മുതൽ സാധനം വാങ്ങുമ്പോൾ ബിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകും; പ്രളയ സെസ് ഇന്നലെ വരെ മാത്രം

      കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് 2020ൽ 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്. രണ്ടാം തരംഗ സമയത്തും സമാനമായ രീതിയിൽ വില ഉയർന്നിരുന്നു.
      Published by:Rajesh V
      First published:
      )}