നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| ഒരു പവൻ സ്വർണത്തിന് 35,120 രൂപ; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

    Gold Price Today| ഒരു പവൻ സ്വർണത്തിന് 35,120 രൂപ; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

    വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സംസ്ഥാനത്ത് സ്വർണ വില. ഒരു പവൻ സ്വർണത്തിന് 35,120 രൂപയാണ് വില. ഗ്രാമിന് 4390 രൂപയുമാണ്. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്നലെയാണ് സ്വർണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും വർധിച്ചത്.

      ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

      ഈ മാസം ഇതുവരെയുള്ള സ്വർണ്ണവിലയുടെ പട്ടിക ചുവടെ:

      ഒക്ടോബർ 1: 34,720
      ഒക്ടോബർ 2: 34800
      ഒക്ടോബർ 3: 34800
      ഒക്ടോബർ 4: 34800
      ഒക്ടോബർ 5: 35000
      ഒക്ടോബർ 6: 34880
      ഒക്ടോബർ 7: 35,040
      ഒക്ടോബർ 8: 35,120
      ഒക്ടോബർ 9: 35,120

      അതേസമയം, തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് പെട്രോൾ - ഡീസൽ വില കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസൽവില ലിറ്ററിന് നൂറു രൂപയ്ക്ക് അടുത്തെത്തി.

      Also Read-Air India Sale | എയർ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ സൺസ് ഇനി ഡൽഹിയിലെ വ്യോമഗതാഗത രംഗത്തെ രാജാവ്

      തിരുവനന്തപുരത്ത് പെട്രോൾവില നൂറ്റി ആറ് രൂപ കടന്നു. പെട്രോളിന് 106 രൂപ 8 പൈസയും ഡീസലിന് 99 രൂപ 45 പൈസയുമാണ് തിരുവനന്തപുരത്തെ പുതിയ വില. കോഴിക്കോട് ഡീസൽ വില 97 രൂപ 78 പൈസയും പെട്രോൾവില 104 രൂപ 47 പൈസയുമായി.

      കൊച്ചിയിൽ ഡീസലിന് 97 രൂപ 64 പൈസയും പെട്രോളിന് 104 രൂപ 15 പൈസയുമായാണ് വർദ്ധിച്ചത്. ഈമാസം എല്ലാ ദിവസവും ഇന്ധനവില കൂട്ടി. രണ്ടാഴ്ചകൊണ്ട് ഡീസലിന് 3 രൂപ 80 പൈസയാണ് കൂട്ടിയത്. പെട്രോളിന് 2 രൂപ 67 പൈസയും രണ്ടാഴ്ചകൊണ്ട് വർദ്ധിപ്പിച്ചു.
      Published by:Naseeba TC
      First published:
      )}