• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Rate Today: അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വർണവിപണി; ഇന്നത്തെ നിരക്ക് അറിയാം

Gold Rate Today: അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വർണവിപണി; ഇന്നത്തെ നിരക്ക് അറിയാം

നവംബര്‍ 17,18 ദിവസങ്ങളില്‍ രേഖപ്പെടുത്തിയ 39,000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാത്തത്. പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമാണ് വില. നവംബർ 24 നാണ് സ്വർണവില ഈ നിരക്കിൽ എത്തിയത്. നവംബർ 23ന് 38600 രൂപയായിരുന്ന സ്വർണവില അടുത്ത ദിവസം 240 രൂപ കൂടിയാണ് 38,840 രൂപയിലെത്തിയത്. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിനു ശേഷമായിരുന്നു വില കൂടിയത്.

    നവംബര്‍ 4ന് രേഖപ്പെടുത്തിയ 36,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വർധനവ് രേഖപ്പെടുത്തിയിരുന്നു. 17, 18 തീയതികളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു വില.

    സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    നവംബർ 5- 37,600 രൂപ
    നവംബർ 6- 37,600 രൂപ
    നവംബർ 7- 37520 രൂപ
    നവംബർ 8- 37,440 രൂപ
    നവംബർ 9- 37,880 രൂപ
    നവംബർ 10- 37,880 രൂപ
    നവംബർ 11- 38,240 രൂപ
    നവംബർ 12- 38,560 രൂപ
    നവംബർ 13- 38,560 രൂപ
    നവംബർ 14- 38,560 രൂപ
    നവംബർ 15- 38,240 രൂപ
    നവംബർ 16- 38,400 രൂപ
    നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 19- 38,880 രൂപ
    നവംബര്‍ 20- 38,880 രൂപ
    നവംബർ 21- 38,880 രൂപ
    നവംബർ 22- 38,680 രൂപ
    നവംബർ 23- 38,600 രൂപ
    നവംബർ 24- 38,840 രൂപ
    നവംബർ 25- 38,840 രൂപ
    നവംബർ 26- 38,840 രൂപ
    നവംബർ 27- 38,840 രൂപ
    നവംബർ 28- 38,840 രൂപ

    Published by:Arun krishna
    First published: