• HOME
 • »
 • NEWS
 • »
 • money
 • »
 • Gold Price | തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

Gold Price | തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

സെപ്റ്റംബർ ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവില (Gold Price in Kerala) മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കൂടി 37,400 രൂപയായിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇതേ വില തുടരുകയാണ്. ഗ്രാമിന് 4675 രൂപയാണ് വില. പത്ത് രൂപയാണ് വെള്ളിയാഴ്ച ഗ്രാമിന് കൂടിയിരുന്നത്.

  സെപ്റ്റംബർ ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം. സെപ്റ്റംബർ എട്ടിന് പവന് 200 രൂപ കൂടി. ഇന്നലെ വീണ്ടും 80 രൂപ കൂടി. പവന് 400 രൂപ കുറഞ്ഞാണ് സെപ്റ്റംബർ ഏഴിന് 37,120 രൂപയായത്. ഗ്രാമിന് 50 രൂപയുമായിരുന്നു കുറഞ്ഞത്. സെപ്റ്റംബർ ആറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 37,520 രൂപയായിരുന്നു അന്ന്.

  സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്):

  സെപ്റ്റംബർ 1- 37, 200 രൂപ
  സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
  സെപ്റ്റംബർ 3- 37,320 രൂപ
  സെപ്റ്റംബർ 4- 37,320 രൂപ
  സെപ്റ്റംബർ 5- 37,400 രൂപ
  സെപ്റ്റംബർ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
  സെപ്റ്റംബർ 7- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
  സെപ്റ്റംബർ 8- 37,320 രൂപ
  സെപ്റ്റംബർ 9- 37,400 രൂപ
  സെപ്റ്റംബർ 10- 37,400 രൂപ
  സെപ്റ്റംബർ 11- 37,400 രൂപ
  സെപ്റ്റംബർ 12- 37,400 രൂപ
  സെപ്റ്റംബർ 13- 37,400 രൂപ

  Also Read- Loan Apps | അനധികൃത വായ്പാ ആപ്പുകൾക്ക് പിടി വീഴും; നിയമപരമായി പ്രവർത്തിക്കുന്നവയുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി RBI

  ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

  Summary- Gold Price in Kerala remains unchanged for fourth consecutive day. On Friday, sovereign price rose by Rs 80 to Rs 37,400. The same price continues on Saturday, Sunday and Monday. The price is Rs 4675 per gram. It was increase Rs 10 per gram on Friday.
  Published by:Anuraj GR
  First published: