• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ന് ഒരു പവൻ സ്വർണത്തിന് 37,520 രൂപയാണ് വില. ഗ്രാമിന് 4690 രൂപയാണ്

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ (Gold Price in Kerala) മാറ്റമില്ല. ശനിയാഴ്ച വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവില ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 37,520 രൂപയാണ് വില. ഗ്രാമിന് 4690 രൂപയാണ്. ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ചയും സ്വർണവില കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. വെള്ളിയാഴ്ച ഒരു പവന്റെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു. ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സ്വർണവില ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 38,480 രൂപയായിരുന്നു അന്ന് പവന്.

    ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 51,230 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 46,960 രൂപയുമാണ്. ജൂലൈ 25 ന്, പ്രധാന ഇന്ത്യൻ നഗരങ്ങളിൽ (GST, TCS, മറ്റ് ലെവികൾ എന്നിവ ഒഴികെ) ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ സൂചക വില ഇതാ:

    ചെന്നൈ: 46,960 രൂപ

    മുംബൈ: 46,900 രൂപ

    ഡൽഹി: 46,900 രൂപ

    കൊൽക്കത്ത: 46,900 രൂപ

    ബാംഗ്ലൂർ : 46,950 രൂപ

    ഹൈദരാബാദ്: 46,900 രൂപ

    കേരളം : 46,900 രൂപ

    അഹമ്മദാബാദ്: 46,940 രൂപ

    ജയ്പൂർ : 47,050 രൂപ

    ലഖ്‌നൗ: 47,050 രൂപ

    പട്‌ന: 46,930 രൂപ

    ചണ്ഡീഗഡ്: 47,050 രൂപ

    ഭുവനേശ്വർ : 46,900 രൂപ

    രാജ്യാന്തര വിപണിയിൽ സ്വർണ വില 10 ഗ്രാമിന് 594 രൂപ ഉയർന്ന് 50,341 രൂപയിലെത്തി. കഴിഞ്ഞ വ്യാപാരത്തിൽ, മഞ്ഞ ലോഹത്തിന് 10 ഗ്രാമിന് 49,747 രൂപയായിരുന്നു. വെള്ളിയും കിലോയ്ക്ക് 54,166 രൂപയിൽ നിന്ന് 998 രൂപ ഉയർന്ന് 55,164 രൂപയിലെത്തി.

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ
    ജൂലൈ 17- 36,960 രൂപ
    ജൂലൈ 18- 36,960 രൂപ
    ജൂലൈ 19- 37120 രൂപ
    ജൂലൈ 20- 37,120 രൂപ
    ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 22- 37,120 രൂപ
    ജൂലൈ 23- 37,520 രൂപ
    ജൂലൈ 24- 37,520 രൂപ
    ജൂലൈ 25- 37,520 രൂപ

    Also Read- Fifty Fifty FF-9, Kerala Lottery Result| ആ കോടിപതി ആര്? ഫിഫ്റ്റി-ഫിഫ്റ്റി FF 9 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: