• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price | തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ശനിയാഴ്ച രാവിലെ സ്വർണവില പവന് 80 രൂപ കൂടിയെങ്കിലും ഉച്ചയ്ക്ക് ശേഷം 320 രൂപ കുറഞ്ഞ് പവന് 36,960 രൂപയായി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 36,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാമിന് 4620 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ശനിയാഴ്ച രാവിലെ സ്വർണവില പവന് 80 രൂപ കൂടിയെങ്കിലും ഉച്ചയ്ക്ക് ശേഷം 320 രൂപ കുറഞ്ഞ് പവന് 36,960 രൂപയായി. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ വർധിച്ചിരുന്നു. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു.

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 17- 36,960 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 18- 36,960 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

    കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

    Also Read- EMI | ഭവനവായ്പയുടെ ഇഎംഐ അടക്കാൻ വൈകിയാൽ എന്തു സംഭവിക്കും?

    ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് സ്വർണ്ണ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. ഈ മാസം പൊതുവെ സ്വർണ്ണത്തിനു വില ഉയർന്ന സാഹചര്യമാണ് കണ്ടുവന്നത്.
    Published by:Anuraj GR
    First published: