• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ തുടരുന്നു

Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ തുടരുന്നു

ഗ്രാമിന് 4620 രൂപയും പവന് 36,960 രൂപയുമാണ് ഇന്നത്തെ നിരക്ക്

Gold Price Today

Gold Price Today

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4620 രൂപയും പവന് 36,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ (ശനിയാഴ്ച) രാവിലെ സ്വർണവില പവന് 80 രൂപ വർധിച്ചുവെങ്കിലും ഉച്ചയ്ക്ക് ശേഷം 320 രൂപ കുറഞ്ഞ് പവന് 36,960 രൂപയായി. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ വർധിച്ചിരുന്നു. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു.

    ദേശീയതലത്തിലും സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഞായറാഴ്ച ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,400 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,170 രൂപയുമാണ്.

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ് ചെന്നൈയിലെ ഇന്നത്തെ സ്വർണ വില. ദേശീയ തലസ്ഥാനത്ത് 24 കാരറ്റിന് (10 ഗ്രാം) 50,730 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,500 രൂപയുമാണ് വില. കൊൽക്കത്തയിലും മുംബൈയിലും ഭുവനേശ്വറിലും ഇതേ നിരക്കാണ്.

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 17- 36,960 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    Also Read- Petrol price | മെട്രോ നഗരങ്ങളിൽ പെട്രോളിന് ഏറ്റവും വിലക്കുറവ് ബെംഗളൂരുവിൽ; പ്രധാന നഗരങ്ങളിലെ ഇന്ധനവില

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: