HOME » NEWS » Money » GOLD PRICES UNCHANGED ON JUNE 2 KNOW TODAY S RATES

Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്ന ശേഷം ഏപ്രിൽ, മെയ് മാസത്തിൽ വീണ്ടും വില ഉയരുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 2, 2021, 10:29 AM IST
Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം
gold price today
  • Share this:
ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ്. അതേസമയം, ഇന്നലെ ആഗോളവിപണിയിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്ന ശേഷം ഏപ്രിൽ, മെയ് മാസത്തിൽ വീണ്ടും വില ഉയരുകയായിരുന്നു. മാർച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞപ്പോൾ ഏപ്രിലിൽ 2760 രൂപ പവന് വർധിച്ചിരുന്നു. ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 31നായിരുന്നു രേഖപ്പെടുത്തിയത്. ഒരു പവന് 32,880 രൂപയായിരുന്നു അന്നത്തെ വില. ഈ വർഷം ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ജനുവരി 5,6 ദിവസങ്ങളിലായിരുന്നു. 34,880 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്.

രാജ്യാന്തര വിപണി വില, രൂപ- ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. ആഗോള വിപണിയിൽ ഇന്നലെ സ്വർണവില അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. ഔൺസിന് ചൊവ്വാഴ്ച 1914.26 ഡോളറായിരുന്നത് ബുധനാഴ്ച 1896.69 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ല. വിലക്കയറ്റഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് സ്വർണം നേട്ടമാക്കിയത്.

രാജ്യത്ത കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 49,140 രൂപയാണ്. ഇന്നലെ ഇത് 49,469 രൂപയായിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ- 46,350
മുംബൈ- 46,900
ന്യൂഡൽഹി- 46,980
കൊൽക്കത്ത- 48,490
ബെംഗളൂരു- 46,100
ഹൈദരാബാദ്- 46,100
പൂനെ - 46,900
ബറോഡ- 48,500
അഹമ്മദാബാദ്- 48,500
ജയ്പുര്‍- 46,980
ലഖ്‌നൗ- 46,980
കോയമ്പത്തൂര്‍- 46,350
മധുര- 46,350
വിജയവാഡ- 46,100
പാട്‌ന- 46,900
നാഗ്പൂര്‍- 46,900
ചണ്ഡിഗഡ്- 46,980
സൂറത്ത്- 48,500
ഭുവനേശ്വര്‍- 46,100
മംഗളൂരു- 46,100
വിശാഖപട്ടണം- 46,100
നാസിക്- 46,900
മൈസൂര്‍- 46,100

ഈ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് പടിപടിയായി വർധിക്കുകയായിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവ് പ്രകടിപ്പിച്ചെങ്കിലും ആ പ്രവണതക്ക് മെല്ലെ മാറ്റം വന്നു. തിരിച്ചുകയറിയ സ്വർണ വില മുകളിലോട്ട് ഉയരുകയാണ്.

Also Read- കോവിഡ് എമർജൻസി വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന റിലയൻസ് ബി പി മൊബിലിറ്റിയുടെ പദ്ധതിക്ക് തുടക്കമായി 

വില കുറഞ്ഞാലും കൂടിയാലും സുരക്ഷിത നിക്ഷേപമായി സ്വർണം മാറിയിട്ടുണ്ട്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമാണ്. ഡിമാൻഡ് ഉയർന്നതോടെ വിലയും പുതിയ ഉയരങ്ങൾ താണ്ടി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നത്.

Key Words: gold price kerala, gold price today, Gold prices, gold price, gold price on June2, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: June 2, 2021, 10:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories