നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

  Gold Price Today| സ്വർണവില മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

  രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 1300 രൂപയിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

  gold price today

  gold price today

  • Share this:
   കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നു മാറ്റമില്ല. ചൊവ്വാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാമിന് 4545 രൂപയും പവന് 36,360 രൂപയുമാണ് നിലവിലെ നിരക്ക്. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച പവന് 36,120 രൂപയും ഗ്രാമിന് 4515 രൂപയുമായിരുന്നു. രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 1300 രൂപയിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.

   സ്വർണത്തിന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലിൽ വില ഉയർന്നു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞപ്പോൾ ഏപ്രിലിൽ 2760 രൂപ പവന് കൂടി. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. ഈ വർഷത്തെ കേന്ദ്ര ബജറ്റിന് പിന്നാലെയാണ് സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വിലയിൽ ഇടിവുണ്ടായെങ്കിലും ആ ട്രെൻഡിന് ഉടൻ മാറ്റം വന്നു.

   Also Read- Petrol Diesel Price| പെട്രോള്‍, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; ഈ മാസം വില കൂടിയത് 10 തവണ

   രാജ്യത്ത് സ്വർണ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണി വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1.89  താഴ്ന്ന് 1868.47 ലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. രാജ്യത്ത് സ്വർണവിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,251 രൂപയാണ്. ആഴ്ചകൾക്ക് മുൻപ് ഇത് 50,000 കടന്നിരുന്നു. രാജ്യാന്തര വിപണിയിൽ ക്രമപ്പെട്ട് നിന്ന ബോണ്ട് യീൽഡിന്റെയും, മിഡിൽ ഈസ്റ്റിലെ യുദ്ധസമാന സാഹചര്യങ്ങളുടെയും പിൻബലത്തിലാണ് സ്വർണവില മുന്നേറ്റം തുടരുന്നത്. 1888 ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത ലക്ഷ്യമെന്ന് വിദഗ്ദർ പറഞ്ഞു.‌

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ വില പത്ത് ഗ്രാമിന്

   ചെന്നൈ - 45,770 രൂപ
   മുംബൈ-  45,650 രൂപ
   ന്യൂഡൽഹി- 46,820 രൂപ
   കൊൽക്കത്ത- 46,690 രൂപ
   ബെംഗളൂരു- 45,450 രൂപ
   ഹൈദരാബാദ്- 45,450 രൂപ
   പൂനെ- 45,650 രൂപ
   ബറോഡ- 47,890 രൂപ
   അഹമ്മദാബാദ്-  47,890 രൂപ
   ജയ്പുര്‍-  46,820 രൂപ
   ലഖ്‌നൗ- 46,820 രൂപ
   കോയമ്പത്തൂര്‍- 45,770 രൂപ
   മധുര- 45,770 രൂപ
   വിജയവാഡ-  45,450 രൂപ
   പാറ്റ്ന- 45,650 രൂപ
   നാഗ്പൂര്‍- 45,650 രൂപ
   ചണ്ഡിഗഡ്- 46,820 രൂപ
   സൂറത്ത്- 47,890 രൂപ
   ഭുവനേശ്വര്‍- 45,450 രൂപ
   മംഗളൂരു-  45,450 രൂപ
   വിശാഖപട്ടണം- 45,450 രൂപ
   നാസിക് - 45,650 രൂപ
   മൈസൂര്‍ -  45,450 രൂപ

   ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി മാറിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറുകയായിരുന്നു. നിക്ഷേപം എന്ന നിലയിൽ സ്വർണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നത്.

   Key Words: gold price kerala, gold price today, Gold prices, gold price, gold price on may 19, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
   Published by:Rajesh V
   First published:
   )}