നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| മൂന്നാം ദിവസവും സ്വർണവിലയില്‍ മാറ്റമില്ല

  Gold Price Today| മൂന്നാം ദിവസവും സ്വർണവിലയില്‍ മാറ്റമില്ല

  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില തുടരുന്നത്.

  Gold Price Today

  Gold Price Today

  • Share this:
   ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4560 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില തുടരുന്നത്. മെയ് 20നാണ് സ്വര്‍ണ്ണ വില പവന് 36,480 രൂപയിൽ എത്തിയത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിയ്ക്ക് 72.30 രൂപയാണ് വില. 8 ഗ്രാമിന് 578.40 രൂപയും. ഒരു കിലോഗ്രാമിന് 72,300 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിയ്ക്ക് ഇന്നലെ 73,000 രൂപയായിരുന്നു വില.

   അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഔൺസ് വില വർധിച്ചു. 7.86 ഡോളർ വർധിച്ച് 1881.96 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം, ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,439 രൂപ വില രേഖപ്പെടുത്തുന്നു. 0.22 ശതമാനമാണ് ഇടിവ്.  മെയ് ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മെയിൽ ഇതുവരെ പവന് 1440 രൂപയാണ് വർധിച്ചത്. നിക്ഷേപം എന്ന നിലയിൽ സ്വര്‍ണം കൂടുതൽ നേട്ടം തന്നെക്കും എന്ന് ഉറ്റു നോക്കുകയാണ് നിക്ഷേകര്‍.

   Also Read- SBI നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങൾ 14 മണിക്കൂർ ലഭിക്കില്ല; വിശദാംശങ്ങൾ അറിയാം

   ഏപ്രിലില്‍ 1720 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞിരുന്നു. ഏപ്രിലിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (22ന്) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഒന്നാം തീയതി).

   ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ (10 ഗ്രാം 22 കാരറ്റ് സ്വര്‍ണം)

   ചെന്നൈ - 45,900 രൂപ
   മുംബൈ - 46,000 രൂപ
   ന്യൂഡൽഹി - 46,930 രൂപ
   കൊൽക്കത്ത- 46,850 രൂപ
   ബെംഗളൂരു-  45,600 രൂപ
   ഹൈദരാബാദ്- 45,600 രൂപ
   പൂനെ- 46,000 രൂപ
   ബറോഡ- 48,000 രൂപ
   അഹമ്മദാബാദ്- 48,000 രൂപ
   ജയ്പുര്‍- 46,930 രൂപ
   ലഖ്‌നൗ- 46,930 രൂപ
   കോയമ്പത്തൂര്‍-  45,900 രൂപ
   മധുര- 45,900 രൂപ
   വിജയവാഡ- 45,600 രൂപ
   പാട്‌ന- 46,000 രൂപ
   നാഗ്പൂര്‍- 46,000 രൂപ
   ചണ്ഡിഗഡ്- 46,930 രൂപ
   സൂറത്ത് - 48,000 രൂപ
   ഭുവനേശ്വര്‍- 45,600 രൂപ
   മംഗളൂരു-  45,600 രൂപ
   വിശാഖപട്ടണം- 45,600 രൂപ
   നാസിക് - 46,000 രൂപ
   മൈസൂര്‍-  45,600 രൂപ

   നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. പണപ്പെരുപ്പം കൂടുമെന്ന ആശങ്കയും കോവിഡ് കേസുകളുടെ വ്യാപനവും ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. ക്രിപ്‌റ്റോ വിപണിയിലെ വലിയ ചാഞ്ചാട്ടവും പുതിയ സാഹചര്യത്തില്‍ സ്വർണത്തിന് നേട്ടമാകുകയാണ്.

   Key Words: gold price kerala, gold price today, Gold prices, gold price, gold price on may 22, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
   Published by:Rajesh V
   First published:
   )}