Gold Price Today| മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില അറിയാം

തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.

gold price today

gold price today

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമാണ് ഇന്നത്തെ വില.

    സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബർ 4, 5, 6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

    സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്)

    Also Read-Petrol-Diesel Price Today | ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

    സെപ്റ്റംബര്‍ 1- 35,440
    സെപ്റ്റംബര്‍ 2- 35,360
    സെപ്റ്റംബര്‍ 3- 35,360
    സെപ്റ്റംബര്‍ 4- 35,600
    സെപ്റ്റംബര്‍ 5- 35,600
    സെപ്റ്റംബര്‍ 6- 35,600
    സെപ്റ്റംബര്‍ 7- 35,520
    സെപ്റ്റംബർ 8- 35,280
    സെപ്റ്റംബർ 9- 35,200
    സെപ്റ്റംബര്‍ 10- 35,280
    സെപ്റ്റംബര്‍ 11- 35,200
    സെപ്റ്റംബര്‍ 12- 35,200
    സെപ്റ്റംബര്‍ 13- 35,200

    Also Read-Petrol-Diesel Price Today | മാറ്റമില്ലാതെ പെട്രോള്‍-ഡീസല്‍ വില; ഇന്നത്തെ നിരക്കുകള്‍

    ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.

    ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് നാം കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയുടെ കുറവാണുണ്ടായത്.
    Published by:Naseeba TC
    First published:
    )}