നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണ വില 200 രൂപ കൂടി; ഇന്നത്തെ വില അറിയാം

  Gold Price Today | സ്വർണ വില 200 രൂപ കൂടി; ഇന്നത്തെ വില അറിയാം

  സ്വർണ വില പവന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

  Gold

  Gold

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. തുടർച്ചയായ മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് കൂടിയത്. പവന് 200 രൂപ വർധിച്ച് 36200 രൂപയാണ് ഇന്നത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂൺ 16നും സ്വർണവില 36,200 രൂപയായിരുന്നു.

   ജൂൺ 16ന് ശേഷം 200 രൂപ കുറഞ്ഞ് 36,000 ആയിരുന്നു. ഇതിനു ശേഷം ഇന്നലെ വരെ 36,000 രൂപയായിരുന്നു പവന് വില.

   സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസങ്ങളിലെ സ്വർണവില ചുവടെ(വില പവൻ)

   ജുലൈ 1 - 35,200
   ജുലൈ 2 - 35360
   ജുലൈ 3- 35,440
   ജുലൈ 4- 35,440
   ജുലൈ 5- 35,440
   ജുലൈ 6- 35,520
   ജുലൈ 7- 35,720
   ജുലൈ 8- 35,720
   ജുലൈ 9- 35,800
   ജുലൈ 10- 35,800
   ജുലൈ 11- 35,800
   ജൂലൈ 12- 35720
   ജൂലൈ 13- 35840
   ജൂലൈ 14- 35920
   ജൂലൈ 15- 36120
   ജൂലൈ 16- 36200
   ജൂലൈ 17- 36000
   ജൂലൈ 18- 36000
   ജുലൈ 19- 36000
   ജുലൈ 20- 36000


   You may also like:കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

   കേരളത്തിലേക്ക് ഏകദേശം 6,000 ജ്വല്ലറി ഷോപ്പുകളിലായി പ്രതിവർഷം 100 ടൺ സ്വർണം ആവശ്യമുണ്ട്. തൃശൂരിന് മാത്രമല്ല, കോഴിക്കോട് നിന്ന് 20 കിലോമീറ്റർ അകലെയുള്ള കൊടുവള്ളി എന്ന സ്ഥലത്തിനും സ്വർണത്തെ കുറിച്ച് നിരവധി കാര്യങ്ങൾ പറയാനുണ്ട്. കൊടുവള്ളിയിലെ ഒരു കിലോമീറ്റർ നീളമുള്ള റോഡിന് ഇരുവശത്തും നിരവധി ജ്വല്ലറികൾ ഉണ്ട്. കേരളത്തിലെ ഏറ്റവും തിരക്കേറിയ അലങ്കാര ആഭരണ ഷോപ്പിങ് കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. എന്നാൽ ഏറ്റവും പുതിയ സ്വർണക്കടത്തിന്‍റെ വാർത്തകൾ കൊടുവള്ളിയ്ക്ക് സ്വർണ കരിഞ്ചന്തയെന്ന വിശേഷണവും ചാർത്തി നൽകുന്നതാണ്.

   സ്വർണ്ണത്തോടുള്ള മലയാളികൾക്കുള്ള ഭ്രമം ഏറെ പ്രസിദ്ധമാണ്. അടുത്തിടെ നടന്ന ഒരു ദേശീയ സാമ്പിൾ സർവേയിൽ ഒരു ശരാശരി മലയാളി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അപേക്ഷിച്ച് നാലിരട്ടി സ്വർണത്തിനായി ചെലവഴിക്കുന്നതായി കണ്ടെത്തി. വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണ ആഭരണങ്ങൾ കേരളത്തിലെ സ്ത്രീകളാണ്. ശരാശരി 40 പവൻ സ്വർണം വരെ വിവാഹചടങ്ങുകളിൽ മലയാളിയായ വധു ധരിക്കുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}