നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ടിക്കറ്റെടുക്കാൻ ക്യൂവിൽനിന്ന് ട്രെയിൻ മിസ് ആകണ്ട; വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം!

  ടിക്കറ്റെടുക്കാൻ ക്യൂവിൽനിന്ന് ട്രെയിൻ മിസ് ആകണ്ട; വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം!

  UTS എന്ന മൊബൈൽ ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റും എടുക്കാനാകും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   യാത്രക്കാർക്ക് കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിലാണ് റെയിൽവേയുടെ ശ്രദ്ധ. ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിലെ ക്യൂവിൽനിന്ന് ട്രെയിൻ ലഭിക്കാത്ത അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ വീട്ടിലിരുന്ന് ജനറൽ ടിക്കറ്റെടുക്കാനുള്ള അവസരം റെയിൽവേ ഒരുക്കിയിട്ടുള്ള കാര്യം എത്രപേർക്ക് അറിയാം. ഇതിനായി UTS എന്ന മൊബൈൽ ആപ്പാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. ഇതുവഴി അൺറിസർവ്ഡ് ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും എടുക്കാനാകും.

   UTS ആപ്പ് വഴി ടിക്കറ്റ് എടുക്കാം

   ആദ്യം UTS ആപ്പ് മൊബൈലിൽ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അതിനുശേഷം പേര്, ഫോൺ നമ്പർ, ഐഡി കാർഡ് നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ഇപ്പോൾ ലഭിക്കുന്ന OTP നമ്പർ വഴി സൈൻ അപ്പ് ചെയ്യാം.

   R-Wallet റീചാർജ് ചെയ്യാം

   പേടിഎം വഴിയോ ഇൻറർനെറ്റ് ബാങ്കിങ്/ഡെബിറ്റ്-ക്രഡിറ്റ് കാർഡ് വഴി R-Wallet റീചാർജ് ചെയ്യാം. 100നും 10000നും ഇടയ്ക്കുള്ള തുകയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. 10000 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും.

   ടിക്കറ്റ് എടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക

   1. അൺറിസർവ്ഡ്/പ്ലാറ്റ്ഫോം/സീസൺ ടിക്കറ്റുകളാണ് UTS വഴി ബുക്ക് ചെയ്യാനാകുക
   2. പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാൻ റെയിൽവേസ്റ്റേഷന്‍റെ രണ്ടു കിലോമീറ്റർ ചുറ്റളവിലും അൺറിസർവ്ഡ് യാത്രാടിക്കറ്റ് എടുക്കാൻ സ്റ്റേഷന്‍റെ അഞ്ചുകിലോമീറ്റർ ചുറ്റളവിലും ഉള്ളവർക്കേ സാധിക്കൂ
   3. പ്ലാറ്റ്ഫോമിൽനിന്നോ സ്റ്റേഷന്‍റെ തൊട്ടരികിൽനിന്നോ ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല.
   4. യാത്രാഇളവുകളുള്ള ടിക്കറ്റും മുൻകൂട്ടിയുള്ള ടിക്കറ്റും ഇത്തരത്തിൽ എടുക്കാനാകില്ല
   5. പേപ്പർരഹിത ടിക്കറ്റ് ആയതിനാൽ ടിടിഇയെ കാണിക്കേണ്ടത് UTS ആപ്പിലെ ബുക്ക്ഡ് ടിക്കറ്റ് ആണ്

   ഒരേസമയം നാലിൽ അധികം ടിക്കറ്റ് എടുക്കാനാകില്ല. ഓരോ ടിക്കറ്റിലും ഒരു പിഎൻആർ നമ്പർ ഉണ്ടാകും. ഒരു പിഎൻആർ നമ്പരിൽ പരമാവധി നാലുയാത്രക്കാർക്കുള്ള ടിക്കറ്റാണ് ലഭ്യമാകുക.
   First published: