• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെര്‍ച്ചില്‍ തിരിമറി: ഗൂഗിളിന് 135.86 കോടി രൂപ പിഴ

news18
Updated: February 10, 2018, 3:39 PM IST
സെര്‍ച്ചില്‍ തിരിമറി: ഗൂഗിളിന് 135.86 കോടി രൂപ പിഴ
Picture for representation.
news18
Updated: February 10, 2018, 3:39 PM IST
ന്യൂഡൽഹി: സെര്‍ച്ച് എഞ്ചിന്‍ അതികായരായ ഗൂഗിളിന് വന്‍തുക പിഴ. അധാർമിക വ്യാപാര രീതി സ്വീകരിച്ചെന്നാരോപിച്ച് വ്യാപാര മത്സര കമ്മീഷൻ (കോംപറ്റീഷൻ കമ്മീഷൻ) ആണ് 135.86 കോടി രൂപ പിഴ ചുമത്തിയത്. തിരച്ചിൽ ഫലങ്ങളിൽ ഗൂഗിൾ വിവേചനവും തിരിമറിയും നടത്തിയെന്നാരോപിച്ച് 2012ൽ മാട്രിമണി.കോം, കൺസ്യൂമർ യൂണിറ്റി ആൻഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവ നൽകിയ പരാതിയിലാണ് നടപടി.

വിശ്വാസ്യത തകർക്കുന്ന നടപടിയാണ് ഗൂഗിളിന്റേതെന്ന് വിലയിരുത്തിയ കമ്മീഷൻ 2013-15 കാലത്ത് ഇന്ത്യയിൽ നിന്നുള്ള ഗൂഗിളിന്റെ വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി നിശ്ചയിക്കുകയായിരുന്നു. അഞ്ചംഗ കമ്മീഷനിലെ അധ്യക്ഷൻ ഡികെ സിക്രി അടക്കം മൂന്നംഗങ്ങൾ നടപടിയെ പിന്തുണച്ചു. രണ്ടംഗങ്ങൾ വിയോജിച്ചു.

ആദ്യമായിട്ടല്ല ഗൂഗിൾ ഇത്തരത്തിലൊരു നടപടി നേരിടുന്നത്. തങ്ങൾക്ക് വ്യാപാര താത്പര്യമുള്ള കമ്പനികളെ തിരച്ചിൽ ഫലങ്ങളിൽ മുന്നിലെത്തിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ജൂണിൽ യൂറോപ്യൻ കമ്മീഷൻ ഗൂഗിളിന് 242 കോടി യൂറോ പിഴ വിധിച്ചിരുന്നു. വ്യാപാര കമ്മീഷൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിച്ച് തുടർ നടപടി എടുക്കുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.

 
First published: February 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍