News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 30, 2020, 10:19 AM IST
google meet
ന്യൂഡൽഹി: വർക്ക്ഫ്രം ഹോം, ഓണ്‍ലൈൻ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന വീഡിയോ മീറ്റ് ആപ്പായ
ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോഗം നീട്ടി. 2021 മാർച്ച് 31വരെ ഗൂഗിൾ മീറ്റ് ആപ്പ് 60 മിനിട്ടിൽ കൂടുതൽ സൗജന്യമായി ഉപയോഗിക്കാം. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുവരെയ മാത്രമെ പരമാവധി സൗജന്യമായി ഗൂഗിൾ മീറ്റ് ഉപോയിഗിക്കാന്‍ കഴിയൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് നീട്ടിയിരിക്കുന്നത്.
ഈ വർഷം ഏപ്രിലിലാണ്
ഗൂഗിൾ എല്ലാവർക്കുമായി ഗൂഗിൾ മീറ്റ് സൗജന്യമാക്കിയത്. സെപ്റ്റംബർ 30 വരെയാണ് കമ്പനി പരിധിയില്ലാതെ കോളുകൾ അനുവദിച്ചിരുന്നത്. ഇതാണ് നീട്ടിയിരിക്കുന്നത്.
സൗജന്യ കോളുകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ഗൂഗിൾ നേരത്തെ സൂചന നൽകിയിരുന്നു.
മീറ്റിനെ ആശ്രയിക്കുന്നവരെ വരും മാസങ്ങളിലും സഹായിക്കുന്നത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ അടയാളമായി, ഇന്നു മുതൽ 2021 മാർച്ച് 31 വരെ സൗജന്യ പതിപ്പിൽ പരിധിയില്ലാത്ത മീറ്റ് കോളുകൾ (24 മണിക്കൂർ വരെ) അനുവദിക്കുന്നു- ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ വ്യക്തമാക്കുന്നു.
മീറ്റ് ഉപയോക്താക്കൾക്കായി പുതിയ ചില സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇനി മുതൽ അവരുടെ ടിവിയിലേക്ക് മീറ്റ് കോളുകൾ കാസ്റ്റു ചെയ്യാൻ കഴിയും. കൂടാതെ ഉപയോക്താക്കൾക്ക് നെസ്റ്റ് ഹബ് മാക്സ് വഴി മീറ്റ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം. ബാക്ഗ്രൗണ്ട് ബ്ലർ, ഡിജിറ്റൽ വൈറ്റ്ബോർഡ് എന്നിവയും മറ്റ് സവിശേഷതകളാണ്.
ഒരു കോൺഫറൻസിൽ 49 പേരെ വരെ കാണാനുള്ള സവിശേഷത ഗൂഗിൾ മീറ്റ് അടുത്തിടെ ചേർത്തിരുന്നു. ഓട്ടോ, ടൈൽ മോഡുകൾ വഴി പ്രവർത്തനക്ഷമമാക്കാനാകും. വരും ആഴ്ചകളിൽ ഈ സവിശേഷത ജി സ്യൂട്ടിലും വ്യക്തിഗത ഉപയോക്താക്കൾക്കും ലഭ്യമാകും.
ഗൂഗിൾ മീറ്റ് അപ്ലിക്കേഷനിലെ വീഡിയോ മീറ്റിംഗുകളിൽ ശബ്ദം റദ്ദാക്കൽ ഗൂഗിൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഈ സവിശേഷത പുറത്തിറക്കുന്നു. ഇത് തുടക്കത്തിൽ ജി സ്യൂട്ട് എന്റർപ്രൈസ് ഫോർ എഡ്യൂക്കേഷനും ജി സ്യൂട്ട് എന്റർപ്രൈസ് ഉപയോക്താക്കൾക്കും ലഭ്യമാകും.
Published by:
Gowthamy GG
First published:
September 30, 2020, 10:19 AM IST