ഇന്ത്യയിൽ സ്വർണ നിക്ഷേപ പദ്ധതിയുമായി ഗൂഗിൾ പേ

ഗൂഗിൾ പേ ഗോൾഡ് സർവീസ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാനും വിൽക്കാനും നിക്ഷേപിക്കാനും കഴിയുന്നു.

news18
Updated: March 23, 2019, 5:36 PM IST
ഇന്ത്യയിൽ സ്വർണ നിക്ഷേപ പദ്ധതിയുമായി ഗൂഗിൾ പേ
Picture for representation.
  • News18
  • Last Updated: March 23, 2019, 5:36 PM IST
  • Share this:
ഗൂഗിളിന്റെ ഡിജിറ്റൽ ട്രാൻസാക്ഷൻ കമ്പനിയായ ഗൂഗിൾ പേ സ്വർണ നിക്ഷേപ പദ്ധതികൾക്ക് തയ്യാറെടുക്കുന്നു. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ കമ്പനിയുടെ ഉപാധികളും നിബന്ധനകളും ഉൾപ്പെടുന്ന പേജിൽ പുതിയ ഉപാധിയായി കൂട്ടി ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിൾ പേ ഗോൾഡ് സർവീസ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാനും വിൽക്കാനും നിക്ഷേപിക്കാനും കഴിയുന്നു.

also read: മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

'MMTC-PAMPക്ക് സ്വർണം വിൽക്കാനും വാങ്ങാനും നിക്ഷേപം നടത്താനും MMTCയുടെ മറ്റ് സേവനങ്ങൾക്കുമായി ഗൂഗിൾ പേ ഒരു സാങ്കേതിക പ്ലാറ്റ് ഫോം നൽകുന്നു. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ MMTC Termsൽ ലഭ്യമാണ്'- ഗൂഗിൾ പേയുടെ വ്യവസ്ഥകളടങ്ങിയ പേജിൽ വ്യക്തമാക്കിയിരിക്കുന്നു.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഖനന സേവനങ്ങൾ നടത്തുന്ന കമ്പനിയാണ് MMTC-PAMP ഇന്ത്യ ലിമിറ്റഡ്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന PAMP SAയുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. MMTC ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിനു കീഴിലുള്ളതാണ്.

സ്വർണ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനിക്ക് അതിന്റെ ഉപഭോക്താക്കളോട് ഒരു തരത്തിലുള്ള ബാധ്യതയും ഇല്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

ഗൂഗിൾ ആവശ്യപ്പെടുന്ന രണ്ട് വ്യവസ്ഥകളിലൂടെ ഉപഭോക്താക്കൾക്ക് ഗോൾഡ് അക്കൗണ്ട് ആരംഭിക്കാമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഗൂഗിൾ പേയിൽ ഗൂഗിൾ ആവശ്യപ്പെട്ടിരിക്കുന്ന രജിസ്ട്രേഷൻ നടപടികൾ അനുസരിക്കുക, KYC നിബന്ധനകൾ അനുസരിക്കുക എന്നിവയാണിത്. കൂടാതെ ഉപഭോക്താക്കൾ പാൻ കാർഡിന്റെ കോപ്പിയും നൽകണം.

First published: March 23, 2019, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading