നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • പെട്രോളും സിഎൻജിയും ഇനി വീട്ടിലെത്തും; എണ്ണക്കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം

    പെട്രോളും സിഎൻജിയും ഇനി വീട്ടിലെത്തും; എണ്ണക്കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം

    Petrol Home delivery | നേരത്തെ ഡീസൽ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിതരണം ചെയ്തു തുടങ്ങിയിരുന്നു.

    News 18

    News 18

    • Share this:
      ന്യൂഡല്‍ഹി: പെട്രോൾ ഹോം ഡെലിവറി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡീസല്‍ ഇത്തരത്തിൽ വീടുകളിൽ എത്തിച്ചു നല്‍കിയിരുന്നു. ഇത്തരത്തിൽ ഇന്ധനം വാങ്ങാൻ ആളുകൾ കൂടുതൽ താൽപര്യം കാണിച്ചതോടെയാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.

      കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഒഴിവാക്കാനാണ് പുതിയ നടപടിയെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. നേരത്തെ ഡീസൽ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിതരണം ചെയ്തു തുടങ്ങിയിരുന്നു.

      ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാൽ കോവിഡിനെ തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന ആവശ്യകത 70 ശഥമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇടിവിന് ലോക്ക്ഡൌൺ മാത്രമല്ല കാരണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് പെട്രോൾ ആവശ്യകതയിൽ 47 ശതമാനവും ഡീസൽ ആവശ്യകതയിൽ 35 ശതമാനവും ഇടിവുണ്ടായിരുന്നു.

      ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവർദ്ധന കാരണം കൂടുതൽപേരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്.
      TRENDING:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]ഉത്ര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പാമ്പിനെ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച് [NEWS]
      രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ ഉടനീളം മൊബൈല്‍ പെട്രോള്‍ പമ്പ് സംവിധാനത്തിലൂടെ ഹോം ഡെലിവറി നടത്തുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
      Published by:Anuraj GR
      First published:
      )}