HOME » NEWS » Money » GOVERNMENT MAY SLASH CUSTOMS DUTY ON GOLD

സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചേക്കും

സ്വർണ കള്ളക്കടത്ത് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.

News18 Malayalam | news18-malayalam
Updated: January 31, 2021, 7:31 AM IST
സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചേക്കും
News18 Malayalam
  • Share this:
ന്യൂഡൽഹി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സ്വർണ കള്ളക്കടത്ത് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.

രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സർക്കാരിന് റിപ്പോർട്ടു ൽകിയിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. ഇതിനെതിരെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

You May Also Like- Union Budget 2021 | വ്യക്തിഗത നികുതിദായകർ ബജറ്റിൽ പ്രതീക്ഷിക്കുന്നത് എന്തൊക്കെ?

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള നിർദ്ദേശം സജീവ പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അനൌദ്യോഗികമായി അറിയിച്ചു. യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരത്തെ ആശ്രയിച്ച്, ഈ വിഷയത്തിൽ ഒരു തീരുമാനം ഈ ബജറ്റിലോ അതിനു ശേഷമോ ഉണ്ടാകും. ” പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read- Union Budget 2021 | നിർമല സീതാരാമൻ അവതരിപ്പിക്കുന്നത് 'മുമ്പൊരിക്കലും ഇല്ലാത്ത' ബജറ്റ്

12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം സംയോജിത ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ കാരണം സ്വർണ്ണക്കടത്ത് കൂടിയതെന്നാണ് വിലയിരുത്തുന്നത്. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം “സുരക്ഷിത നിക്ഷേപമായി” മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയിരുന്നു, 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറിൽ സ്വർണ വില 26.2 ശതമാനം വർദ്ധിച്ചു. നിലവിൽ 10 ഗ്രാമിന് 49,106 രൂപയാണ് സ്വർണത്തിന് വില.

Also Read- Union Budget 2021 | കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റിനെക്കുറിച്ച് പ്രധാന പ്രതീക്ഷകൾ എന്തൊക്കെ?

ജി‌പിയു [ആഗോള സാമ്പത്തിക നയ അനിശ്ചിതത്വം] കുത്തനെ ഉയർന്നതോടെ 2020 ജനുവരി മുതൽ സ്വർണ്ണ വില കുത്തനെ ഉയർന്നു. വാസ്തവത്തിൽ, മറ്റ് ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വർണ്ണത്തിന് വാർഷിക വരുമാനം വളരെ കൂടുതലാണ്, ”സർവേയിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കോവിഡ് -19 ന്റെ വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ, കര അതിർത്തികൾ വഴിയും സ്വർണക്കടത്ത് വർദ്ധിച്ചതായി കസ്റ്റംസിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സ്വർണ്ണത്തിന് ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ വ്യാപാര കമ്മി നിയന്ത്രിക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
Published by: Anuraj GR
First published: January 31, 2021, 7:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories