• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഏറ്റെടുക്കാൻ ആളില്ല; എയർഇന്ത്യയെ പൂർണമായി വിൽക്കുന്നു

news18
Updated: June 19, 2018, 1:24 PM IST
ഏറ്റെടുക്കാൻ ആളില്ല; എയർഇന്ത്യയെ പൂർണമായി വിൽക്കുന്നു
File photo of an Air India aircraft. (AFP)
news18
Updated: June 19, 2018, 1:24 PM IST
ന്യൂഡൽഹി: പൊതുമേഖല വിമാനക്കമ്പനിയായ എയർഇന്ത്യയെ സർക്കാർ പൂർണമായി വിറ്റൊഴിക്കാനൊരുങ്ങുന്നു. എയർഇന്ത്യയെ സ്വകാര്യ വത്കരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

എയർഇന്ത്യയുടെ ഭൂരിഭാഗം ഓഹരികൾക്കായുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. എന്നാൽ ഒരൊറ്റ കമ്പനി പോലും ഏറ്റെടുക്കലിന് തയ്യാറായില്ല. ഇതിനെ തുടർന്നാണ് 100 ശതമാനം ഓഹരികളും വിറ്റൊഴിക്കാനുള്ള തന്ത്രവുമായി സർക്കാർ എത്തിയിരിക്കുന്നത്.

മുഴുവൻ ഓഹരികളും വിറ്റാൽ ഏറ്റെടുക്കാൻ ആളുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. സർക്കാരിനും കൂടി പങ്കാളിത്തമുണ്ടെങ്കിൽ കമ്പനി സ്വതന്ത്രമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നാണ് സ്വകാര്യ കമ്പനികൾ കരുതുന്നത്.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍