• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കിഫ്ബിയിൽ സാധാരണ ഓഡിറ്റ് മതി'; ഒടുവിൽ CAG അയച്ച കത്തിന് മറുപടി നൽകി സർക്കാർ

ചട്ടം 20(2) പ്രകാരം ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിഎജി 4 കത്തുകള്‍ നൽകിയെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല.

News18 Malayalam | news18-malayalam
Updated: November 19, 2019, 1:09 PM IST
'കിഫ്ബിയിൽ സാധാരണ ഓഡിറ്റ് മതി'; ഒടുവിൽ CAG അയച്ച കത്തിന് മറുപടി നൽകി സർക്കാർ
News18
  • Share this:
തിരുവനന്തപുരം: 'കിഫ്ബിയിൽ സാധാരണ ഓഡിറ്റ് മതിയെന്നു കാട്ടി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു (സിഎജി) സര്‍ക്കാര്‍ കത്തു നല്‍കി. ചട്ടം 20(2) പ്രകാരമുള്ള നിര്‍ബന്ധിത സമഗ്ര ഓഡിറ്റിന്റെ ആവശ്യമില്ലെന്നും പകരം ഇപ്പോള്‍ തുടരുന്ന ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  ചട്ടം 20(2) പ്രകാരം ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിഎജി 4 കത്തുകള്‍ നൽകിയെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല.

ചട്ടം 14(1) പ്രകാരം ഓഡിറ്റ് മതിയെന്നറിയിച്ച് അറിയിച്ച് കിഫ്ബി സിഇഒ: കെ.എം. ഏബ്രഹാം നേരത്തെ സിഎജിക്ക് കത്ത് നൽകിയിരുന്നു. ഇതേ  നിലപാട് വ്യക്തമാക്കിയാണ് സർക്കാരിനു വേണ്ടി ധനകാര്യ സെക്രട്ടറി മനോജ് കത്ത് നൽകിയത്.

സർക്കാർ ഫണ്ട് കിഫ്ബിയുടെ ആകെ ചെലവിന്റെ 75 ശതമാനത്തില്‍ താഴെ വരുന്നതോടെ 14(1) ചട്ടമനുസരിച്ച് ഓഡിറ്റ് തുടരാനാകില്ലെന്നും രണ്ട് വർഷത്തിനുള്ളിൽ അത് സംഭവിക്കുമെന്നും ധന സെക്രട്ടരി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചട്ടം 14(2) പ്രകാരം ഓഡിറ്റ് തുടരാനുള്ള അനുമതി ഇപ്പോഴേ നല്‍കുന്നുവെന്നും കത്തിലുണ്ട്.

Also Read സി.എ.ജിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്  ജനാധിപത്യ വിരുദ്ധം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്
First published: November 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com