• HOME
  • »
  • NEWS
  • »
  • money
  • »
  • ഇഷ്ടിക, കുമ്മായം ചില്ലറ വ്യാപാരികൾക്കായി ദേശീയ റീട്ടെയിൽ വ്യാപാര നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

ഇഷ്ടിക, കുമ്മായം ചില്ലറ വ്യാപാരികൾക്കായി ദേശീയ റീട്ടെയിൽ വ്യാപാര നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യാപാരികൾക്ക് കൂടുതൽ വായ്പ നൽകാനും പുതിയ നയം സഹായിക്കുമെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ്‌ പറഞ്ഞു.

  • Share this:

    ഇഷ്ടിക, കുമ്മായം ചില്ലറ വ്യാപാരികളുടെ ബിസിനസ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ദേശീയ ചില്ലറ വ്യാപാര നയം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യാപാരികൾക്ക് കൂടുതൽ വായ്പ നൽകാനും പുതിയ നയം സഹായിക്കുമെന്ന് ഡിപാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻ‍ഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ജോയിന്റ് സെക്രട്ടറി സഞ്ജീവ്‌ പറഞ്ഞു. ഓൺലൈൻ റീട്ടെയിലർമാർക്കായി ഒരു ഇ-കൊമേഴ്‌സ് നയം കൊണ്ടുവരുന്ന കാര്യവും ആലോചനയിലാണെന്ന് അദ്ദേഹം അറിയിച്ചു.

    ”ഇ-കൊമേഴ്‌സ് മേഖലയും റീട്ടെയിൽ വ്യാപാരികളും തമ്മിൽ സഹകരണം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു”, എഫ്എംസിജി, ഇ-കൊമേഴ്‌സ് എന്നിവയെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ സംസാരിച്ചു കൊണ്ട് സഞ്ജീവ് കൂട്ടിച്ചേർത്തു.

    Also read-മറ്റു പെൻഷനില്ലേ? 60 വയസ് കഴിഞ്ഞവർക്കായി പിഎം വയവന്ദന യോജന; അവസാന തീയതി മാർച്ച് 31

    എല്ലാ ചില്ലറ വ്യാപാരികൾക്കും ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. അപകട ഇൻഷുറൻസ് പദ്ധതി രാജ്യത്തെ ചെറുകിട വ്യാപാരികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇ-കൊമേഴ്‌സ് രംഗത്ത് മാത്രമല്ല, ദേശീയ റീട്ടെയിൽ വ്യാപാര രംഗത്തും നയപരമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ശ്രമങ്ങൾ നടത്തി വരികയാണ്, അത് ബിസിനസ് ചെയ്യാൻ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും കൂടുതൽ വായ്പ നൽകുന്നതും എല്ലാത്തരം ആനുകൂല്യങ്ങളും നൽകുന്നതുമായ നയം ആയിരിക്കും,” അദ്ദേഹം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ വ്യവസായ മേഖല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Published by:Sarika KP
    First published: