നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഓഗസ്റ്റ് ഒന്ന് മുതൽ സാധനം വാങ്ങുമ്പോൾ ബിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകും; പ്രളയ സെസ് ഇന്നുവരെ മാത്രം

  ഓഗസ്റ്റ് ഒന്ന് മുതൽ സാധനം വാങ്ങുമ്പോൾ ബിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകും; പ്രളയ സെസ് ഇന്നുവരെ മാത്രം

  സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ

  Rupee

  Rupee

  • Share this:
   തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ഒന്ന് മുതൽ സാധ്യനങ്ങളുടെ ബില്ലിൽ ഇക്കാര്യം ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതായും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.

   സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെ തുടർന്ന് കേരളത്തിന്‍റെ പുനർനിർമ്മാണത്തെ സഹായിക്കാനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച്​ ശതമാനത്തിന്​ മുകളില്‍ ജി.എസ്​.ടിയുള്ള സാധനങ്ങള്‍ക്ക്​ ഒരു ശതമാനമാണ്​ പ്രളയ സെസ്​ ഏർപ്പെടുത്തിയത്​. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്​.

   2019 ഓഗസ്റ്റ്​ ഒന്ന്​ മുതലാണ്​ സംസ്ഥാനത്ത് പ്രളയ സെസ്​ ഏര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി അറിയിച്ചു. ഏകദേശം 1600 കോടി രൂപ ​പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞു. 2021 ജുലൈ 31 വരെയാണ് പ്രളയ സെസ് ചുമത്താൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പ്രളയ സെസ്​ ഒഴിവാക്കാന്‍ ബില്ലിങ്​ സോഫ്​റ്റ്​വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ കാര്‍, ബൈക്ക്​, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ്​ മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്​, പെയിന്‍റ്​ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ്​ ചുമത്തിയിരുന്നു.

   Also Read- പ്രളയ സെസിൽ 'ലോട്ടറിയടിച്ച്' കേരള സര്‍ക്കാർ; ലക്ഷ്യമിട്ടത് 1200 കോടി; പിരിച്ചെടുത്തത് 1705 കോടി

   തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയം മൂലം സംസ്ഥാനത്ത് വ്യാപകമായ നഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, ഓഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയ സെസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഉല്‍പ്പന്ന വിലയില്‍ ഒരു ശതമാനം അധിക നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാളെ മുതല്‍ ഈ നികുതി പിന്‍വലിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് നേരിയ വില കുറവുണ്ടാകും.

   പ്രളയ സെസ് ഏര്‍പ്പെടുത്തിയത് വഴി സംസ്ഥാന സര്‍ക്കാരിന് വന്‍ നേട്ടം. 1 ശതമാനം സെസ് ഏര്‍പ്പെടുത്തി 1200 കോടി രണ്ടു വര്‍ഷം കൊണ്ട് പിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മാര്‍ച് മാസം വരെ 1705 കോടി ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയെന്ന് രേഖകള്‍ പറയുന്നു. ഈ മാസം ആദ്യം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കുന്നത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോള്‍ 2000 കോടിയോളം ഈ ഇനത്തില്‍ ഉണ്ടാകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
    സംസ്ഥാനത്ത് വില്‍ക്കുന്ന സാധനങ്ങളുടെ വിലയില്‍ ഒരു ശതമാനം അധികനികുതി ഈടാക്കിയാണ് പണം പിരിച്ചത്. അഞ്ച് ശതമാനം വരെ ജി എസ് ടി ബാധകമായ ഇനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സ്വര്‍ണത്തിന് കാല്‍ ശതമായിരുന്നു സെസ്. കോവിഡ് പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നികുതി കിട്ടിയത് സംസ്ഥാനത്തിന് നേട്ടമാണ്. നേരത്തെ ജി എസ് ടി കൗണ്‍സിലിന്റെ അനുമതിയോടെയാണ് സംസ്ഥാനം നികുതി ഏര്‍പ്പെടുത്തിയത്. പ്രളയ സെസ്സ് ഏര്‍പ്പെടുത്തി പിരിച്ചെടുത്ത പണം റീ ബില്‍ഡ് കേരളക്ക് നല്‍കിയില്ലെന്നും ആരോപണമുണ്ട്.
   Published by:Anuraj GR
   First published:
   )}