പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍; 5 ശതമാനത്തിനു മുകളില്‍ ജിഎസ്ടിയുള്ള ഉല്‍പന്നങ്ങളുടെ വില കൂടും

പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, മത്സ്യം, ബ്രെഡ് തുടങ്ങി അഞ്ച് ശതമാനം ജി.എസ്.ടി ഉള്ള ഉല്പന്നങ്ങള്‍ ഒഴികെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വില കൂടും. സ്വര്‍ണത്തിന് കാല്‍ ശതമാനമാണ് സെസ് ചുമത്തുക.

news18
Updated: May 27, 2019, 9:50 PM IST
പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍; 5 ശതമാനത്തിനു മുകളില്‍ ജിഎസ്ടിയുള്ള ഉല്‍പന്നങ്ങളുടെ വില കൂടും
news18
  • News18
  • Last Updated: May 27, 2019, 9:50 PM IST
  • Share this:
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. 5 ശതമാനത്തിന് മുകളില്‍ ജി.എസ്.ടി ചുമത്തുന്ന ഉല്‍പന്നങ്ങളില്‍ ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാകം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങളുടെ വില കൂടും. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപ സമാഹരിക്കുകയെന്നതാണ് സര്‍ക്കിരിന്റെ ലക്ഷ്യം.

പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, മത്സ്യം, ബ്രെഡ് തുടങ്ങി അഞ്ച് ശതമാനം ജി.എസ്.ടി ഉള്ള ഉല്പന്നങ്ങള്‍ ഒഴികെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വില കൂടും. സ്വര്‍ണത്തിന് കാല്‍ ശതമാനമാണ് സെസ് ചുമത്തുക. ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിനുള്ള പണം കണ്ടെത്താനാണ് പ്രധാനമായും സെസ് പിരിക്കുന്നത്. 5 ശതമാനത്തിനു മുകളിലുള്ള ഉള്‍പന്നങ്ങള്‍ക്കു മാത്രം സെസ് ചുമത്തിയതിനാല്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അതേസമയം പ്രളയ സെസിലൂടെ അധികഭാരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Also Read 'റമദാന്‍ മാസത്തില്‍ പരസ്പരം സ്പര്‍ദ്ധയുണ്ടാക്കുന്നത് ശരിയല്ല'; ഓഡിയോ ക്ലിപ്പിനെ കുറിച്ച് പി.സി ജോര്‍ജിന് പറയാനുള്ളത്

First published: May 27, 2019, 9:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading