ആക്രി ഉല്‍പാദനത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ; നയം പ്രഖ്യാപിച്ച് കേന്ദ്രം

ഇരുമ്പടങ്ങിയ ആക്രിയുടെ ഉല്‍പാദനത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ക്രാപ് നയം പ്രഖ്യാപിച്ചിരുന്നത്.

News18 Malayalam | news18-malayalam
Updated: November 10, 2019, 10:32 AM IST
ആക്രി ഉല്‍പാദനത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ; നയം പ്രഖ്യാപിച്ച് കേന്ദ്രം
News18
  • Share this:
ന്യൂഡല്‍ഹി: ഉരുക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന സ്‌ക്രാപ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉരുക്കു നിര്‍മാണത്തിനാവശ്യമായ ഇരുമ്പടങ്ങിയ ആക്രിയുടെ ഉല്‍പാദനത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെക്കുകയെന്ന ലക്ഷ്യത്തോടെയാണ്  സ്ക്രാപ് നയം പ്രഖ്യാപിച്ചിരുന്നത്. അടുത്ത വര്‍ഷം മുതൽ പ്രബല്യത്തിൽ വരുന്ന പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കല്‍ നയവും സ്ക്രാപ് നയത്തിന്റെ ചുവട് പിടിച്ചുള്ളതാണ്.

2030 ല്‍ ആഭ്യന്തര ഉരുക്ക് ഉല്‍പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്. രാജ്യാന്തര തലത്തിലെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ ചെലവില്‍ ആക്രി ഉരുക്ക് നല്‍കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ആക്രി പൊളിച്ചു പുനരുപയോഗ സജ്ജമാക്കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ചട്ടങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

സ്റ്റീല്‍ ഉല്‍പാദനത്തിന്റെ മുഖ്യ അസംസ്‌കൃത വസ്തു ആക്രിയാണ്. രാജ്യത്ത് നിലവില്‍ ആഭ്യന്തര ലഭ്യത 25 കോടി ടണ്ണാണ്. 70 ലക്ഷം ടണ്‍ ആക്രിയുടെ കുറവുണ്ടെന്നാണ് കണക്കു കൂട്ടല്‍. ഇത് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. 2017-18 ല്‍ 24,500 കോടി രൂപ ചെലവിലാണ് ആക്രി ഇറക്കുമതി ചെയ്തത്. ആക്രിയുടെ ശാസ്ത്രീയമായ ശേഖരണം, പൊളിക്കല്‍, പുനരുപയോഗത്തിനു തയാറാക്കല്‍ എന്നിവയ്ക്കാണ് നയം തയാറാക്കിയതെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു.

Also Read കുറച്ചു പണം ചെലവാക്കാൻ തയ്യാറാണോ; പണം വാരാൻ മത്സ്യകൃഷി

പുതിയ നയം നടപ്പാകുന്നതോടെ ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
First published: November 10, 2019, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading