നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • രാജ്യം കണ്ട ഏറ്റവും വലിയ സ്വകാര്യവൽക്കരണ നീക്കം; BPCL ഉൾപ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കും: കേന്ദ്ര ധനമന്ത്രി

  രാജ്യം കണ്ട ഏറ്റവും വലിയ സ്വകാര്യവൽക്കരണ നീക്കം; BPCL ഉൾപ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കും: കേന്ദ്ര ധനമന്ത്രി

  ഭാരത് പെട്രോളിയം കോര്‍പറേഷൻ ലിമിറ്റഡിന്റെ 53.2 ശതമാനം ഓഹരികള്‍ വിൽക്കാനാണ് അനുമതി. അസമിലെ നുമാലിഗറിലുള്ള ബിപിസിഎൽ ഓഹരി ഇതിൽ ഉള്‍പ്പെടുകയില്ല.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. ഭാരത് പെട്രോളിയം കോര്‍പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഷിപ്പിങ് കോര്‍പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പറേഷൻ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷൻ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്പമെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിൽക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്.

   ഭാരത് പെട്രോളിയം കോര്‍പറേഷൻ ലിമിറ്റഡിന്റെ 53.2 ശതമാനം ഓഹരികള്‍ വിൽക്കാനാണ് അനുമതി. അസമിലെ നുമാലിഗറിലുള്ള ബിപിസിഎൽ ഓഹരി ഇതിൽ ഉള്‍പ്പെടുകയില്ല. ഷിപ്പിങ് കോര്‍പറേഷൻ ഓഫ് ഇന്ത്യയുടെ 53.75 ശതമാനം ഓഹരിയും കണ്ടെയ്നര്‍ കോര്‍പറേഷൻ ഓഫ് ഇന്ത്യയുടെ 30.9 ഓഹരിയും വിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ അറിയിച്ചു.

   Also Read- മഹാരാഷ്ട്ര: നാളെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്; ഡൽഹിയിൽ മാരത്തൺ ചർച്ചകൾ

   ഇതിന് പുറമേ, നോര്‍ത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷൻ ലിമിറ്റഡിന്റെ മുഴുവൻ ഓഹരിയും ടെറി ഹൈഡ്രോ ഡെവലപ്പമെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ 74.34 ശതമാനം ഓഹരിയും എൻ‍ടിപിസിക്ക് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം 51 ശതമാനത്തിന് താഴേയ്ക്ക് കുറയ്ക്കാനുള്ള നിർദേശവും മന്ത്രിസഭ അംഗീകരിച്ചുവെന്ന് ധനമന്ത്രി അറിയിച്ചു.

   നിലവിൽ ഐ‌ഒ‌സിയിൽ 51.5 ശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ‌ഐസി), ഒ‌എൻ‌ജി‌സി, ഒ‌ഐ‌എൽ എന്നിവയിൽ വഴി 25.9 ശതമാനം ഓഹരികളുമാണ് സർക്കാരിൻറെ കൈവശമുള്ളത്. 26.4 ശതമാനം ഓഹരികൾ വിൽക്കുന്നതിലൂടെ 33,000 കോടി രൂപ സമാഹരിക്കാനാകും.
   First published:
   )}