നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • EPFO നോമിനേഷൻ, വാർഷിക GST റിട്ടേൺ ഫയലിംഗ് അവസാന തീയതി നീട്ടി; പുതുക്കിയ സമയപരിധി അറിയാം

  EPFO നോമിനേഷൻ, വാർഷിക GST റിട്ടേൺ ഫയലിംഗ് അവസാന തീയതി നീട്ടി; പുതുക്കിയ സമയപരിധി അറിയാം

  ഡിസംബർ 31ൽ നിന്ന് മറ്റ് തീയതികളിലേക്ക് നീട്ടി നൽകിയ വിവിധ നടപടികളും പുതുക്കിയ തീയതികളും പരിശോധിക്കാം.

  • Share this:
   കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങളിലൂടെ വിവിധ മേഖലകളിൽ ചില നടപടികൾക്കായുള്ള സമയപരിധി സർക്കാർ നീട്ടി നൽകി. ഇപിഎഫ്ഒ (EPFO) നോമിനി ഫയലിംഗ് മുതൽ ഉപഭോക്താക്കളുടെ കെവൈസി (KYC) അപ്‌ഡേറ്റ് കാലാവധി വരെ നീട്ടി നൽകിയിട്ടുണ്ട്. ഇവയുടെ മുൻ നിശ്ചയപ്രകാരമുള്ള സമയപരിധി ഡിസംബർ 31 വരെയായിരുന്നു. ഇന്ത്യയിലുടനീളമുള്ള നിരവധി പൗരന്മാർക്ക് ആശ്വാസമാകുന്ന നടപടിയാണ് വിവിധ സർക്കാർ വകുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതോടെയാണ് പല സമയപരിധികളും നീട്ടി നൽകിയത്.

   ഡിസംബർ 31ൽ നിന്ന് മറ്റ് തീയതികളിലേക്ക് നീട്ടി നൽകിയ വിവിധ നടപടികളും പുതുക്കിയ തീയതികളും പരിശോധിക്കാം.

   ഇപിഎഫ്ഒ നോമിനേഷൻ ഡിസംബർ 31ന് ശേഷവും ഫയൽ ചെയ്യാം

   എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകളിൽ ഡിസംബർ 31ന് ശേഷവും നോമിനേഷൻ ഫയൽ ചെയ്യാമെന്ന് അറിയിച്ചു. പുതുക്കിയ സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന റിട്ടയർമെന്റ് ബോഡിയായ ഇപിഎഫ്ഒ അക്കൗണ്ട് ഉടമകളോട് എത്രയും വേഗം ഇ-നോമിനേഷൻ ഫയൽ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

   ഇ-നോമിനേഷൻ ഫയൽ ചെയ്യുന്നതിനിടെ നിരവധി ഉപയോക്താക്കൾ ഇപിഎഫ്ഒ പോർട്ടലിന് ചില തകരാറുകളുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്. ട്വിറ്ററിൽ പരാതി ഉന്നയിച്ച നിരവധി ഉപയോക്താക്കൾ പറയുന്നത് ഇപിഎഫ്ഒ പോർട്ടൽ വഴി നോമിനേഷൻ ഫയൽ ചെയ്യാൻ സാധിക്കുന്നില്ല എന്നാണ്. നോമിനേഷൻ ഫയൽ ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം പലർക്കും എറർ മെസേജാണ് ലഭിക്കുന്നത്.

   Also Read-Tax Benefits on Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം?

   ഉപഭോക്താവ്, കുട്ടികൾ, പങ്കാളി എന്നിവർക്ക് പെൻഷൻ, ഇൻഷുറൻസ് എന്നിവയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനാണ് വരിക്കാരോട് നോമിനിയെ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നത്. പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് എന്തെങ്കിലും അപകടമുണ്ടായാൽ അയാളുടെ ആശ്രിതർക്ക് ഇൻഷുറൻസ്, പെൻഷൻ സ്കീമുകളിൽ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

   2021 സാമ്പത്തിക വർഷത്തെ ജിഎസ്ടി (GST) വാർഷിക റിട്ടേൺ ഫയലിംഗ് സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി
   2021 മാർച്ചിൽ അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തെ ജിഎസ്ടി വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് മാസത്തേയ്ക്കാണ് സർക്കാർ തീയതി നീട്ടി നൽകിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് & കസ്റ്റംസ് (CBIC) ഡിസംബർ 29 ബുധനാഴ്ചയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. 2 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള നികുതിദായകർക്ക് മാത്രമാണ് വാർഷിക റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാക്കിയിട്ടുള്ളൂ.

   ആർബിഐ കെവൈസി അപ്‌ഡേറ്റ് കാലാവധി നീട്ടി

   കെവൈസി നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മാർച്ച് 31 വരെ നീട്ടി. നിലവിലുള്ള കോവിഡ് -19 മഹാമാരി സാഹചര്യം കണക്കിലെടുത്താണ് ഇളവ് നൽകിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
   Published by:Naseeba TC
   First published: