പ്രതിവർഷം പത്ത് ലക്ഷം രൂപയിലധികം പിൻവലിക്കുന്നവർക്ക് നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. കള്ളപ്പണത്തിന്മേൽ പിടിമുറുക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. നികുതി റിട്ടേൺ നിരീക്ഷിക്കുന്നതിന് വലിയ സംഖ്യ പിൻവലിക്കുന്നതിന് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും റിപ്പോർട്ടുണ്ട്. ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയാൻ ഒടിപി വഴിയുള്ള വെരിഫിക്കേഷൻ ആണ് ലക്ഷ്യമിടുന്നത്.
ഭൂരിഭാഗം വ്യക്തികൾക്കും വ്യവസായങ്ങൾക്കും പത്ത് ലക്ഷത്തിലധികം രൂപ ഒരു വർഷം പിൻവലിക്കേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ജൂലൈ അഞ്ചിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. പണമിടപാടുകൾക്കുള്ള നികുതി പുനഃസ്ഥാപിക്കാനും ആലോചനയുണ്ട്. 2005ൽ യുപിഎ സർക്കാർ നികുതി ഏർപ്പെടുത്തിയെങ്കിലും 2009ൽ പിൻവലിച്ചിരുന്നു. എടിഎം ചാർജുകൾ പുനരവവലോകനം ചെയ്യുന്നതിന് സുപ്രീംകോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം ആറിന് NEFT, RTGS ഇടപാടുകൾക്കുള്ള ചാർജ് റിസർവ് ബാങ്ക് ഒഴിവാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.