ഇന്ന് ജി.എസ്.ടി ദിനം; ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ മാറ്റമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി
Updated: July 1, 2018, 1:21 PM IST
Updated: July 1, 2018, 1:21 PM IST
ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതിന്റെ ഒന്നാംവാർഷികമായ ഇന്ന് ജി.എസ്.ടി ദിനമായി കേന്ദ്ര സർക്കാർ ആചരിക്കുന്നു. സഹകരണാടിസ്ഥാനത്തിൽ ഉള്ള ഫെഡറലിസത്തിന്റെ എറ്റവും മികച്ച ഉദാഹരണം ആണ് ജി.എസ്.ടി എന്നും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം ജി.എസ്.ടിക്കു പുതിയ നിർവചനവുമായി കോൺഗ്രസ് രംഗത്തെത്തി. ആകെ ഭയപ്പെടുത്തുന്ന ടാക്സ് എന്നാണ് ജി.എസ്.ടിയേ കോൺഗ്രസ് വിശേഷിപ്പിച്ചത്. സിംഗിൾ ടാക്സ് ജി.എസ്.ടി എന്നത് ദിവാസ്വപ്നം ആണെന്നും കോൺഗ്രസ് വിമർശിച്ചു. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ജി.എസ്.ടിയുടെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരിപാടികളും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ആണ് മുഖ്യാതിഥി.

Loading...