നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • News18 Exclusive: നികുതി ഘടന പരിഷ്കരിക്കാൻ ശുപാർശ; അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 10 % നികുതി

  News18 Exclusive: നികുതി ഘടന പരിഷ്കരിക്കാൻ ശുപാർശ; അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 10 % നികുതി

  പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ ആദായ നികുതി 20 ശതമാനമായി കുറയ്ക്കണമെന്ന് ശുപാർശ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: നികുതിഘടന മാറ്റാൻ കേന്ദ്രധനമന്ത്രാലയത്തിന് പ്രത്യക്ഷനികുതി കർമ്മസമിതിയുടെ ശുപാർശ. അഞ്ചു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതിക്കാണ് ശുപാർശ. പത്ത് ലക്ഷം മുതൽ 20 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനം നികുതിക്കും 20 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനം നികുതിക്കും കർമ്മസമിതി ശുപാർശ നൽകി. വ്യക്തികളുടെ ആദായ നികുതിയിൽ ഇളവ് വരുത്തണമെന്നും ശുപാർശയുണ്ട്. പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായി കുറയ്ക്കണമെന്നാണ് ശുപാർശ.

   നിലവിൽ രണ്ടരലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് അഞ്ചുശതമാനം ആദായ നികുതിയും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവർക്ക് 20 ശതമാനവുമാണ് നിരക്ക്. പത്ത് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നിലവിലെ നികുതി. അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 2019ലെ ഇടക്കാല ബജറ്റിൽ പിയൂഷ് ഗോയൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. അതായത് അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടിവരില്ലെന്ന് ചുരുക്കം.

   ഓഗസ്റ്റ് 19നാണ് ധനമന്ത്രി നിർമല സീതാരാമന് സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് കൈമാറിയത്. എന്നാൽ റിപ്പോർട്ടിലെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. 20 ലക്ഷം മുതൽ രണ്ട് കോടി രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നിലവിലുള്ള 30 ശതമാനം നികുതി തന്നെ തുടരണമെന്നാണ് സമിതിയുടെ ശുപാർശയെന്നാണ് വിവരം. അതിസമ്പന്നർക്കായി പുതിയൊരു നികുതി സ്ലാബ് കൊണ്ടുവരണമെന്നും ശുപാർശയുണ്ട്. രണ്ട് കോടിക്ക് പുറത്ത് വരുമാനമുള്ളവർക്ക് 35 ശതമാനം നികുതി ചുമത്തണമെന്നാണ് ശുപാർശ.

   Also Read- ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പാക് ആഹ്വാനം; പട്ടിണി കിടന്നുമരിക്കാനാണോ ഉദ്ദേശ്യമെന്ന് ചോദ്യം

   First published:
   )}