• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | രാജ്യത്ത് ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ നികുതി കുറച്ചു; ഇന്നത്തെ ഇന്ധനവില

Fuel Price | രാജ്യത്ത് ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ നികുതി കുറച്ചു; ഇന്നത്തെ ഇന്ധനവില

അന്താരാഷ്ട്ര എണ്ണവില ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയതോടെയാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന എണ്ണയുടെ നിരക്ക് കുറച്ചത്...

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ നികുതി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. കയറ്റുമതിയുടെ വിൻഡ്ഫാൾ ലാഭനികുതി ഉയർത്തുകയും ചെയ്തു. ലിറ്ററിന് ഏഴ് രൂപയായാണ് ഉയർത്തിയത്. ഇതിന് പുറമെ വിമാന ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും ഏർപ്പെടുത്തി. ആഭ്യന്തമരായി ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ നികുതി ടണ്ണിന് 17750 രൂപയായാണ് സർക്കാർ കുറച്ചത്. അന്താരാഷ്ട്ര എണ്ണവില ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയതോടെയാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന എണ്ണയുടെ നിരക്ക് കുറച്ചത്.

    അതേസമയം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. മെയ് 21നാണ്‌ രാജ്യത്ത്‌ ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റം സംഭവിച്ചത്. 137 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്.

    കേന്ദ്രം വില കുറച്ചതിന് ശേഷവും, പല സംസ്ഥാനങ്ങളിലും ഇപ്പോഴും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില. ഡൽഹി, ബെംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങൾ ഒഴികെ പ്രധാന നഗരങ്ങളിൽ ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിലും ഡീസൽ നിരക്ക് ലിറ്ററിന് 89.62 രൂപയിലുമാണ്. മുംബൈയിൽ പുതുക്കിയ പെട്രോൾ, ഡീസൽ വില യഥാക്രമം 106.35 രൂപയും ലിറ്ററിന് 94.28 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയിലും ഡീസൽ ലിറ്ററിന് 92.76 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 102.63 രൂപയും 94.24 രൂപയുമാണ്.

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് പരിശോധിക്കുക:

    തിരുവനന്തപുരം
    പെട്രോൾ ലിറ്ററിന് 107.71 രൂപ
    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി
    പെട്രോൾ ലിറ്ററിന് 96.72 രൂപ
    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ ലിറ്ററിന് 106.31 രൂപ
    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത
    പെട്രോൾ ലിറ്ററിന് 106.03 രൂപ
    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ ലിറ്ററിന് 102.63 രൂപ
    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ ലിറ്ററിന് 108.65 രൂപ
    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ ലിറ്ററിന് 109.66 രൂപ
    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ ലിറ്ററിന് 101.94 രൂപ
    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ ലിറ്ററിന് 96.01 രൂപ
    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ ലിറ്ററിന് 96.57 രൂപ
    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ ലിറ്ററിന് 96.63 രൂപ
    ഡീസൽ ലിറ്ററിന് 92.38 രൂപ
    Published by:Anuraj GR
    First published: