നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'രാജ്യത്ത് ഗുരുതര സാമ്പത്തികമാന്ദ്യമില്ല'; അടുത്ത മാർച്ചിൽ മെഗാ ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി

  'രാജ്യത്ത് ഗുരുതര സാമ്പത്തികമാന്ദ്യമില്ല'; അടുത്ത മാർച്ചിൽ മെഗാ ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി

  ബാങ്കുകള്‍ റിപ്പോ നിരക്കില്‍ ഭവന വായ്പ നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. ഭവന വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് അധിക സഹായമായി 30,000 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് ഗുരുതര സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ 36,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന പദ്ധതി ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതി നികുതിയില്‍ പൂര്‍ണ്ണമായും മാറ്റം വരുത്തും. വസ്ത്ര മേഖലയില്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍ എല്ലാ മേഖലയിലും ലഭ്യമാക്കും. വ്യാപാരികളേയും ഉല്പാദകരേയും ആകര്‍ഷിക്കാനായി രാജ്യത്ത് മെഗാ ഷോപ്പിങ് ഉല്‍സവം സംഘടിപ്പിക്കും. നാലു കേന്ദ്രങ്ങളിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. ഭവന പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ പ്രത്യേക ജാലകം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

   സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പക്കുള്ള പലിശ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഭവന പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ പ്രത്യേക ജാലകം ഏര്‍പ്പെടുത്തും. പ്രത്യേക ജാലകപദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി 10,000 കോടി രൂപ കൈമാറും. തടസ്സപ്പെട്ട എല്ലാ ഭവന പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1.95 കോടി വീടുകള്‍ 2021-22ല്‍ പൂര്‍ത്തിയാക്കും. ഭവനപദ്ധതികള്‍ക്കുള്ള വായ്പ വേഗം ലഭ്യമാക്കാന്‍ നടപടികള്‍ ഉദാരമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

   45 ലക്ഷം വരെയുള്ള വീടുകള്‍ക്കു ബജറ്റില്‍ നല്‍കിയ ആനുകൂല്യത്തിന് മികച്ച പ്രതികരണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബാങ്കുകള്‍ റിപ്പോ നിരക്കില്‍ ഭവന വായ്പ നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. ഭവന വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് അധിക സഹായമായി 30,000 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

   ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ പോർട്ഫോളിയോ നിക്ഷേപം മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. ഈ മാസം 19ന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

   പണപെരുപ്പം നിയന്ത്രണവിധേയം'; പ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തേജകനടപടികളുമായി ധനമന്ത്രി

   കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നിരവധി ആനുകൂല്യങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചു. 36,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണ് ഇതിൽ പ്രധാനം. കയറ്റുമതി നികുതിയിൽ പൂര്‍ണ്ണമായും മാറ്റം വരുത്തും. വസ്ത്ര മേഖലയിൽ നിലവിലുള്ള നുകൂല്യങ്ങൾ എല്ലാ മേഖലയിലും ലഭ്യമാക്കും. കയറ്റുമതി വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലേയും തുറമുഖങ്ങളിലേയും ചരക്കുനീക്കം അതിവേഗത്തിലാക്കാനുള്ള പദ്ധതി മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

   എല്ലാ പ്രതിസന്ധികൾക്കിടയിലും വ്യവസായ ഉത്പാദനം മെച്ചപ്പെട്ട നിലയിലാണ്. ധനസ്ഥിതിയും മെച്ചപ്പെട്ടു. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വ്യവസായ ഉദ്പാദനം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് കാണിക്കുന്നതെന്നും നിർമ്മലാ സീതാരാമൻ. നേരിട്ട് വന്ന് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നികുതിവകുപ്പിന്‍റെ ഇടപെടലുകൾ ഇനി ഇലക്ട്രോണിക് രീതിയിൽ ആയിരിക്കും. ബാങ്കുകളുടെ വായ്പാനിരക്കിൽ ഉണർവുണ്ടായെന്നും മന്ത്രി പറഞ്ഞു.

   ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള ഉത്തേജക പദ്ധതി നടപ്പാക്കി വരികയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇതിന്റെ ഫലമായി ബാങ്കുകളുടെ വായ്പാനിരക്കിൽ ഉണർവുണ്ടായി. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി. 36,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതി നികുതിയിൽ പൂര്‍ണ്ണമായും മാറ്റം വരുത്തും. വസ്ത്ര മേഖലയിൽ നിലവിലുള്ള ആനുകൂല്യങ്ങൾ എല്ലാ മേഖലയിലും ലഭ്യമാക്കും. കയറ്റുമതി വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

   ഇന്ത്യയുടെ വളർച്ചാനിരക്ക് നിരാശപ്പെടുത്തുന്നതാണെന്ന ഐ എം എഫ് പ്രഖ്യാപനത്തിനു പിന്നാലെയാണ് രക്ഷാ പദ്ധതികളുമായി ധനമന്ത്രി എത്തിയത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിർമല സീതാരാമൻ സാമ്പത്തിക പരിഷ്കരണ നടപടികൾ പ്രഖ്യാപിക്കുന്നത്.
   First published:
   )}