ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇല്ലാതെ നമുക്കെന്ത് ആഘോഷം?

Grand start to Great Indian Shopping Festival | ഈ ഷോപ്പിംഗ് ഉൽസവം ഒക്ടോബർ 04, രാത്രി 11.59 വരെ നീണ്ടുനിൽക്കും

news18-malayalam
Updated: October 3, 2019, 3:19 PM IST
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇല്ലാതെ നമുക്കെന്ത് ആഘോഷം?
Grand start to Great Indian Shopping Festival | ഈ ഷോപ്പിംഗ് ഉൽസവം ഒക്ടോബർ 04, രാത്രി 11.59 വരെ നീണ്ടുനിൽക്കും
  • Share this:
ഏറെ കാത്തിരുന്ന Amazon-ന്റെ ഓഫർ പെരുമഴ തിമിർത്ത് പെയ്യാൻ തുടങ്ങുകയാണ്. സെപ്റ്റംബർ 29-ന് അർദ്ധരാത്രി ആരംഭിക്കുന്ന ഷോപ്പിംഗ് ഉൽസവം ഒക്ടോബർ 04, രാത്രി 11.59 വരെ നീണ്ടുനിൽക്കും. പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 28-ന് ഉച്ചയ്ക്ക് 12 മണിമുതൽ തന്നെ വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം. ആമസോണിന്റെ ഇതുവരെ കാണാത്ത ഈ വിലക്കിഴിവ് മഹോത്സവത്തിലൂടെ, തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾ, ടിവികൾ, കിച്ചൺ ഉൽപ്പന്നങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങി മറ്റനേകം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

നിങ്ങൾ പ്ലാൻ ചെയ്യുന്ന പാർട്ടികൾക്കും കുടുംബമൊത്തുള്ള പരിപാടികൾക്കും ആഘോഷങ്ങൾക്കും Amazon കൂട്ടാളിയായെത്തുന്നതോടെ ഇനി ഇവയ്ക്ക് ബജറ്റിൽ നിന്ന് പണം കണ്ടെത്തേണ്ടതില്ല. ഈ വർഷത്തെ തീം തന്നെ “ഇന്ത്യയുടെ ആഘോഷത്തിന് ബജറ്റ് ഒരു തടസ്സമേയല്ല” എന്നാണ്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ്വലിൽ, ഇന്ത്യ ഇതുവരെ കാണാത്ത അതിശയിപ്പിക്കുന്ന ഡീലുകളുമായാണ് Amazon രംഗപ്രവേശനം ചെയ്യുക. ലക്ഷക്കണക്കിന് കച്ചവടക്കാരിൽ നിന്നുള്ള സ്മാർട്ട് ഫോണുകൾ, വലിയ ഉപകരണങ്ങൾ, ടിവികൾ, ഹോം, കിച്ചൻ ഉൽപ്പന്നങ്ങൾ, ഫാഷൻ, ഗ്രോസറി, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവയുടെ അതിവിശാല ശ്രേണിയിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

അതുപോലെ, നിരവധി ഫിനാൻസ് ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. SBI credit /debit card ഉപയോഗിക്കുന്നവർക്ക് 10% കിഴിവ് ലഭിക്കും. കൂടാതെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്കുള്ള നോ കോസ്റ്റ് ഇഎംഐ (പലിശരഹിത തവണ അടവ്), Bajaj FinServ Card, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും മറ്റും പ്രത്യേക ‘ഫെസ്റ്റിവ് ഓഫറുകളിൽ ഉൾപ്പെടുന്നു’. പോക്കറ്റ് കാലിയാകുമെന്ന് ഓർത്ത് വാങ്ങുന്ന ഉൽപ്പന്നത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. കാരണം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പോക്കറ്റ് കാലിയാകാതെ വീട്ടിലെത്തിക്കാം. ആർക്കറിയാം, നിങ്ങളൊരു ഒരു വമ്പൻ കാഷ്ബാക്ക് ഓഫർ നേടില്ലെന്ന്.

ഇതിനൊക്കെ പുറമേ, Tata Motors-മായി സഹകരിച്ച് Amazon ആദ്യമായി തങ്ങളുടെ Amazon ഫെസ്റ്റീവ് യാത്രയും ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുള്ള ചെറുകിട-ഇടത്തരം കച്ചവടക്കാർ, സ്റ്റാർട്ടപ്പുകൾ, ബ്രാൻഡുകൾ, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവർ, നെയ്ത്തുകാർ, വനിതാ സംരംഭകർ തുടങ്ങിയവരിൽ നിന്നുള്ള മികച്ച ഉൽപ്പന്നങ്ങൾ ഇതിലൂടെ ഒരിടത്ത് സമ്മേളിപ്പിക്കുകയാണ്. ആഗ്ര, ചെന്നൈ, ഇൻഡോർ, കൊൽക്കത്ത, കൊച്ചി, മധുര, മുബൈ, വിശാഖപട്ടണം തുടങ്ങിയ 13 നഗരങ്ങളടക്കം 6000 കിലോ മീറ്റർ ഈ മൂന്ന് ട്രക്കുകൾ സഞ്ചരിക്കും. Amazon ഇന്ത്യയിലൂടെ വർഷം മുഴുവനും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ചെറു സൂചനയെന്നോണം 6000-ത്തിലധികം ഉൽപ്പന്നങ്ങൾ ഈ സഞ്ചരിക്കുന്ന Amazon സ്റ്റോറിൽ പ്രദർശിപ്പിക്കും. എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലെയും രാജ്യത്തെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ അതുല്യ ശേഖരം സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

ആഘോഷത്തിന്റെ വർണ്ണോജ്വല രാവിലേക്കാണ് ഇനി നമ്മളുണരാൻ പോകുന്നത്. ഈ ഉത്സവ കാലത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിങ്ങളുടെ വീട്ടിലേക്ക് ഗുണമേന്മയുള്ള ഉപകരണങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കാം. ഇനി എന്തിന് കാത്തിരിക്കണം? നിങ്ങളുടെ ആഘോഷങ്ങൾക്ക് ബജറ്റ് ഒരു തടസ്സമേയല്ല. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലേക്ക് പ്രവേശിക്കൂ, ഇതുവരെ കാണാത്ത അതുല്യ ഷോപ്പിംഗ് അനുഭവം നുകരൂ.

ആമസോൺ ഫെസ്റ്റീവ് യാത്രയുടെ കൂടുതൽ വിവരങ്ങൾ ഇവിടെ:

https://www.youtube.com/watch?time_continue=1&v=deAsDFsCtwY

First published: October 3, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading