• HOME
  • »
  • NEWS
  • »
  • money
  • »
  • 32 ഇഞ്ച് ടിവിയും സിനിമാ ടിക്കറ്റും ഉള്‍പ്പെടെ 40 ഉല്‍പന്നങ്ങളുടെ നികുതി കുറച്ചു

32 ഇഞ്ച് ടിവിയും സിനിമാ ടിക്കറ്റും ഉള്‍പ്പെടെ 40 ഉല്‍പന്നങ്ങളുടെ നികുതി കുറച്ചു

  • Share this:
    ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്ക് കുറച്ചതോടെ നാല്‍പ്പതോളം ഉല്‍പന്നങ്ങളുടെ വില കുറയും. 31-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് 18 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ട 33 ഉല്‍പന്നങ്ങളെ 12, 5 ശതമാനത്തിലേക്കും ഏഴ് ഉല്‍പന്നങ്ങളെ 28 ശതമാനത്തില്‍ നിന്നും 18 ശതമാനം ജി.എസ്.ടി സ്ലാബിലേക്കും മാറ്റിയത്.

    വില്‍ ചെയറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും 100 രൂപയുടെ സിനിമ ടിക്കറ്റിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കിയും കുറച്ചു.

    മതപരമായ ചടങ്ങുകള്‍ക്കുള്ള വിമാന യാത്രക്കൂലിയും ഇനി മുതല്‍ കുറയും. 28 ശതമാനം സ്ലാബില്‍ നിന്നും 5, 12 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.

    Also Read റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സാമ്പത്തികവുമായി ബന്ധമെന്ത് ?

    32 ഇഞ്ച് ടെലിവിഷന്‍, വിഡിയോ ഗെയിംസ്, പവര്‍ ബാങ്ക് എന്നിവയടക്കം ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ല്‍ നിന്ന് 18 ആക്കി കുറച്ചു. ഇതോടെ രാജ്യത്ത് ഇനി 28 ശതമാനം ജിഎസ്ടിയുള്ളത് 34 ഉത്പന്നങ്ങള്‍ക്ക് മാത്രമാകും. ഇതിലേറെയും ആഡംബര വസ്തുക്കളാണ്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    അതേസമയം സിമന്റിനും വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കും ജിഎസ്ടി കുറച്ചില്ല. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

    Also Read നോട്ട് അസാധുവാക്കലിനെ തുടർന്ന് മരിച്ചത് നാല് പേർ

    അതേസമയം, പ്രളയത്തെ തുടര്‍ന്നു കേരളത്തിനായി സെസ് ഏര്‍പ്പെടുത്തുന്നതില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടര്‍ന്നാണിത്.

    99% ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെ നികുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജിഎസ്ടി ഘടന വീണ്ടും ലളിതമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
    ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത്തരം വരുമാനക്കാരെ അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയാറായതെന്നാണ് വിലയിരുത്തല്‍.

    First published: