നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 33 ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചു

  33 ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചു

  gst

  gst

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഏഴ് ഉല്‍പന്നങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തില്‍നിന്നും 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉല്‍പന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും കുറച്ചു.

   1200 ഉല്‍പന്നങ്ങളാണ് 5,12,18,28 എന്നീ സ്ലാബുകളില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം നാല്‍പ്പതോളം ഉല്‍പന്നങ്ങളാണ് 28 എന്ന സ്ലാബിലുള്ളത്.

   അതേസമയം ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം ഔദ്യോഗികമായി ജി.എസ്.ടി കൗണ്‍സില്‍ പുറത്തുവിട്ടിട്ടില്ല. യോഗം പുരോഗമിക്കുകയാണ്.

   ടയര്‍, ലിത്തിയം ബാറ്ററി തുടങ്ങിയവയുടെ നികുതിയാണ് 28% നിന്നു 18% ആക്കിയതെന്ന് സൂചനയുണ്ട്. എല്ലാ ഉത്പന്നങ്ങളുടെയും ജി.എസ്.ടി 18-ല്‍ താഴെയാക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

   Also Read റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സാമ്പത്തികവുമായി ബന്ധമെന്ത് ?

   99% ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെ നികുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

   അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്.


   First published: